
നറുവെണ്ണപോൽ മനോഹരം ഈ ആനന്ദപഠനം* ഉദിനൂർ: ഉദിനൂർ സെൻട്രൽ എ.യു.പി എസിലെ നാലാം തരത്തിലെ കുട്ടികൾക്ക് പുത്തനനുഭവം ഒരുക്കി ഉദിനൂരിലെ നളിനിയമ്മ
*നറുവെണ്ണപോൽ മനോഹരം ഈ ആനന്ദപഠനം
ഉദിനൂർ: ഉദിനൂർ സെൻട്രൽ എ.യു.പി എസിലെ നാലാം തരത്തിലെ കുട്ടികൾക്ക് പുത്തനനുഭവം ഒരുക്കി ഉദിനൂരിലെ നളിനിയമ്മ . മലയാളം പാഠപുസ്തകത്തിലെ വെണ്ണക്കണ്ണൻ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് നേരനുഭവം പകരാൻ പാല് തൈരാക്കുന്നതും തൈരിൽ നിന്ന് വെണ്ണ യെടുക്കുന്നതും വെണ്ണയെ നെയ്യാക്കി മാറ്റുന്നതും എങ്ങനെയാണെന്ന് കാണിച്ചു കൊടുക്കാൻ കൊച്ചുമകൾക്കൊപ്പം സ്കൂളിൽ എത്തിയതായിരുന്നു നളിനി.
കണ്ണൻ്റെ ഇഷ്ട ഭക്ഷണമായ വെണ്ണ എന്തിനെല്ലാം ഉപയോഗിച്ചിരുന്നുവെന്നും വെണ്ണയുടെ ഗുണങ്ങളും വിവരിച്ചപ്പോൾ കുട്ടികൾക്ക് വിസ്മയാനുഭവമായി. വെണ്ണ സൂക്ഷിച്ച് വെക്കുന്നതെങ്ങനെയെന്നും വെണ്ണ കടയുന്ന മന്തിനെ കുറിച്ചുമെല്ലാം കുട്ടികളുമായി അവർ തൻ്റെ അറിവുകൾ പങ്കുവെച്ചു.
വെണ്ണക്കണ്ണൻ കവിത പഠിപ്പിച്ചുകൊണ്ടിരിക്കെ വെണ്ണ കണ്ടവരുടെയും രുചിച്ചവരുടെയും അനുഭവങ്ങൾ പങ്കുവെക്കുമ്പോൾ വിരലിലെണ്ണാവുന്ന കുട്ടികൾക്ക് മാത്രമാണ് അത്തരത്തിലുള്ള അനുഭവങ്ങൾ ഉള്ളതെന്ന് തിരിച്ചറിഞ്ഞ അധ്യാപിക ക്ലാസിൽ എല്ലാ കുട്ടികൾക്കും ആ അനുഭവം ഒരുക്കാൻ തയാറാവുകയായിരുന്നു. വീട്ടിൽ പശുക്കളും കറവുമുള്ള അൻവിത അവളുടെ വീട്ടിൽ വെണ്ണയുണ്ടാക്കാറുണ്ടെന്നും കൂട്ടുകാർക്ക് മുന്നിലേക്ക് അമ്മൂമ്മയുടെ അറിവനുഭവങ്ങൾ തുറന്നിടാനും തയാറായി.
ക്ലാസധ്യാപിക എൻ വി അനുഷ നേതൃത്വം നൽകി. മറ്റ് ഡിവിഷനുകളിലെ കുട്ടികളും പരിപാടിയിൽ പങ്കാളികളായി. അധ്യാപികമാരായ എം ജിഷ, സി അശ്വിനി എന്നിവർ സംസാരിച്ചു.