ദ്വിദിന എൻഎസ്എസ് ക്യാമ്പ് സമാപിച്ചു*

*ദ്വിദിന എൻഎസ്എസ് ക്യാമ്പ് സമാപിച്ചു*


കൊടക്കാട് :ആഗസ്റ്റ് 14, 15 തീയതികളിൽ ആയി നടന്നുവന്ന കെ എം വി എച്ച് എസ് എസ് കൊടക്കാട് എൻഎസ്എസ് യൂണിറ്റിന്റെ ദ്വിദിന ക്യാമ്പ് നന്മ 2023 സമാപിച്ചു. വനിത ശിശുക്ഷേമ വകുപ്പുമായി സഹകരിച്ച് ‘തുല്യം ‘പരിപാടിയിൽ ലിംഗ ഭേദ വിവേചനങ്ങൾക്കെതിരെയും സ്ത്രീ ചൂഷണത്തിനെതിരെയും ‘സമത്വ ജ്വാല ‘തെളിച്ചു. സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി കുട്ടമത്ത് ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഡോക്ടർ .ടി. ഗീത ദീപം വളണ്ടിയർമാരിലേക്ക് പകർന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഒ. എം.അജിത്‌,മദർ പിടിഎ പ്രസിഡൻറ് സുമ, അധ്യാപകരായ റെജി തോമസ്, അനൂപ് ,ഷാജിത്, ഷീബ, പ്രയാഗ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പ്രോഗ്രാം ഓഫീസർ വിനിത സ്വാഗതവും ലീഡർ കൃഷ്ണാഞ്ജന നന്ദിയും പറഞ്ഞു. ആരോഗ്യവകുപ്പുമായി സഹകരിച്ച് സൗജന്യ ജീവിതശൈലി രോഗ നിർണയ ക്യാമ്പ് നടത്തി. വീടുകൾ സന്ദർശിച്ച് ജെൻഡർ ഇക്വാലിറ്റി ഓഡിറ്റ് ചെയ്തതോടൊപ്പം അടുക്കള കലണ്ടർ വിതരണം ചെയ്തു. ക്യാമ്പിന്റെ ഭാഗമായി പള്ളിക്കര വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള സാകേതം വൃദ്ധസദനം സന്ദർശിക്കുകയും അന്തേവാസികൾക്കുള്ള സഹായം കൈമാറുകയും ചെയ്തു .കേരള വനം വന്യജീവി വകുപ്പിന്റെ സഹകരണത്തോടെ സ്കൂളിൽ കുട്ടി വനം പദ്ധതി നടപ്പിലാക്കി.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close