ലോക മുലയൂട്ടൽ വാരാചരണം ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു.

ലോക മുലയൂട്ടൽ വാരാചരണം ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു.


കാഞ്ഞങ്ങാട് : ലോക മുലയൂട്ടൽ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. സന്തോഷ്‌ ബി നിർവഹിച്ചു.തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത്‌ മെമ്പർ എം കെ ഹാജി അധ്യക്ഷത വഹിച്ചു.

ഉടുമ്പുന്തല കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ ജനകീയ ആരോഗ്യ കേന്ദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ. ധന്യ ദയാനന്ദ്, നീലേശ്വരം ബ്ലോക്ക്‌ സിഡി പി ഓ ജ്യോതി പി, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ & മീഡിയ ഓഫീസർ പ്രശാന്ത് എൻ പി, ദേശീയ ആരോഗ്യ ദൗത്യം ജൂനിയർ കൺസൾടന്റ് കമൽ കെ ജോസ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.


ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ
സ്വാഗതവും ഉടുമ്പുന്തല കുടുംബാരോഗ്യ കേന്ദ്രം പി എച്ച് എൻ പത്മിനി ഇ നന്ദിയും പറഞ്ഞു.

തുടർന്ന് നടന്ന ബോധവൽക്കരണ സെമിനാറിൽ ഉടുമ്പുന്തല കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറും ശിശുരോഗ വിദഗ്ധനുമായ ഡോ. സഹദ് ബിൻ ഉസ്മാൻ, ജില്ലാ എം സി എച്ച് ഓഫീസർ ശോഭന എം എന്നിവർ മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സെടുത്തു.
ആശ പ്രവർത്തകർ, അങ്കണ വാടിപ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, മുലയൂട്ടുന്ന അമ്മമാർ എന്നിവർ സെമിനാറിൽ പങ്കെടുത്തു.കാസറഗോഡ്
ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം ), ദേശീയ ആരോഗ്യ ദൗത്യം, ഐ എ പി കാഞ്ഞങ്ങാട് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

ലോക കൂട്ടായ്മയായ ദി വേൾഡ് അലയൻസ് ഫോർ ബ്രെസ്റ്റ് ഫീഡിങ് ആക്ഷൻ (WABA), ലോകാരോഗ്യ സംഘടന (WHO) -യും യൂണിസെഫ് (UNICEF)- വുമാണ് ലോകമെമ്പാടുമുള്ള വിവിധ രാഷ്ട്രങ്ങളെ ഏകോപിപ്പിച്ച് മുലയൂട്ടൽ വാരാചരണത്തിന് നേതൃത്വം നൽകുന്നത്.
കുഞ്ഞുങ്ങള്‍ക്കായി പ്രകൃതി കാത്തുവെക്കുന്ന അമൃതാണ് മുലപ്പാല്‍. സങ്കൽപ്പിക്കാൻ കഴിയുന്നതിനും അപ്പുറത്താണ് മുലപ്പാലിന്റെ മഹത്വം. അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധം ഊട്ടിയുറപ്പിക്കുന്ന ഒന്നു കൂടിയാണ് മുലയൂട്ടല്‍. വര്‍ഷംതോറും പത്തുലക്ഷം കുരുന്നുജീവന്‍ രക്ഷിച്ചെടുക്കുന്ന അമൃതായാണ് മുലപ്പാലിനെ ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. മുലയൂട്ടുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി സമൂഹത്തിൽ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ, 1990- മുതൽ ലോകാരോഗ്യ സംഘടനയുടെ ആഹ്വാന പ്രകാരം ഓഗസ്റ്റ് ഒന്ന് മുതൽ ഏഴ് വരെ മുലയൂട്ടൽ വാരം ആയി ആചരിച്ചുവരുന്നു.

മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് 1 മുതൽ ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിചച്ചു വരുന്നതായി വരുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എ വി രാംദാസ് അറിയിച്ചു.

കാസറഗോഡ്
7-8-2024

ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം)
കാസറഗോഡ്

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close