ചെടി വളരുന്നതും വിരിയുന്നതും അവർ കാണട്ടെ* ഉദിനൂർ: വിദ്യാലയമുറ്റത്ത് താൻ നട്ട ചെടി വളരുന്നതും പൂമൊട്ടു വിരിയുന്നതും കാണാനായി കാത്തിരിക്കുകയാണ് സെൻട്രൽ എ യു പി സ്കൂളിലെ നാലാം തരത്തിലെ കുട്ടികൾ.നാലാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിലെ കേരളത്തിലെ പ്രശസ്ത കവയത്രി മേരി ജോൺ കൂത്താട്ടുകുളം എഴുതിയ “എൻറെ പനിനീർച്ചെടി ” എന്ന കവിത ആസ്വദിച്ച കുട്ടികൾക്ക്, വീട്ടുമുറ്റത്ത് നട്ടുവളർത്തിയ പനിനീർച്ചെടിയിൽ മൊട്ടുകളിട്ടതുകണ്ടപ്പോൾ അതിനെ വെള്ളമൊഴിച്ചു പരിപാലിച്ച് വളർത്തിയ കവിതയിലെ കുട്ടിയുടെ കൊച്ചു മനസ്സിലുണ്ടായ ആഹ്ളാദ നിമിഷകളാണ് കിട്ടിയത്.
*ചെടി വളരുന്നതും വിരിയുന്നതും അവർ കാണട്ടെ*
ഉദിനൂർ: വിദ്യാലയമുറ്റത്ത് താൻ നട്ട ചെടി വളരുന്നതും പൂമൊട്ടു വിരിയുന്നതും കാണാനായി കാത്തിരിക്കുകയാണ് സെൻട്രൽ എ യു പി സ്കൂളിലെ നാലാം തരത്തിലെ കുട്ടികൾ.നാലാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിലെ കേരളത്തിലെ പ്രശസ്ത കവയത്രി മേരി ജോൺ കൂത്താട്ടുകുളം എഴുതിയ “എൻറെ പനിനീർച്ചെടി ” എന്ന കവിത ആസ്വദിച്ച കുട്ടികൾക്ക്, വീട്ടുമുറ്റത്ത് നട്ടുവളർത്തിയ പനിനീർച്ചെടിയിൽ മൊട്ടുകളിട്ടതുകണ്ടപ്പോൾ അതിനെ വെള്ളമൊഴിച്ചു പരിപാലിച്ച് വളർത്തിയ കവിതയിലെ കുട്ടിയുടെ കൊച്ചു മനസ്സിലുണ്ടായ ആഹ്ളാദ നിമിഷകളാണ് കിട്ടിയത്.
ആ നിമിഷത്തെ അനുഭവവേദ്യമാക്കേണ്ടതുണ്ട് എന്ന ക്ലാസ് ടീച്ചറുടെ തീരുമാനം രക്ഷിതാക്കളും ഏറ്റെടുത്തപ്പോൾ വിദ്യാലയത്തിൽ കുട്ടികളുടെ പൂന്തോട്ടം ഒരുങ്ങുകയായിരുന്നു. പുന്തോട്ടത്തിലേക്ക് ആവശ്യമായ പൂച്ചട്ടികളും ചകിരിച്ചോറും ചെടികളും നൽകി രക്ഷിതാക്കൾ പിന്തുണ അറിയിക്കുകയായിരുന്നു.
ചെടികൾ വളരുന്നതിനൊപ്പം സ്വയം അറിയാതെ കുട്ടികൾ ചില പാഠങ്ങൾ പഠിക്കുന്നുണ്ട്.ചെടിക്ക് വെള്ളവും വളവും നൽകുന്നതിലൂടെ ഉത്തരവാദിത്വം ഉള്ളവരായി വളരാനും ചെടിയെ പരിചരിച്ച് ക്ഷമയോടെ കാത്തിരിക്കുന്നതിലൂടെ ക്ഷമയും പ്രതീക്ഷയും വളർത്താനും ശാസ്ത്രബോധവും, സഹകരണ മനോഭാവമുള്ളവരാകാനും, ആത്മവിശ്വാസവും സ്വയം തീരുമാനമെടുക്കാൻ കഴിവുള്ളവരായി മാറാൻ അനുയോജ്യമായ ഒന്നാണ് സ്വയം നട്ടുവളർത്തുന്ന ഒരു ചെടി.
കുട്ടികൾ നട്ട ചെടി വളരുന്നതും പൂമൊട്ട് വിരിയുന്നതും കുരുന്നു മുഖങ്ങളിൽ പുഞ്ചിരിപ്പൂക്കൾ വിടരുന്നതും കാണാൻ കാത്തിരിക്കുകയാണ് അധ്യാപകർ