കല്ല്യോട്ട് ഗവ .ഹയർ സെക്കണ്ടറി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സൗജന്യമായി യൂണിഫോം വിതരണം ചെയ്തു. പ്രധാനാധ്യാപിക ചിത്ര എം കെ മകളുടെ ഓർമ്മയ്ക്കായി നൽകിയ യൂണിഫോമിന്റെ വിതരണം ബഹു..ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി ബേബി ബാലകൃഷ്ണൻ നിർവഹിച്ചു. ചടങ്ങിൽ പുല്ലൂർ പെരിയ പഞ്ചായത്തു പ്രസിഡന്റ് ശ്രീ സി കെ അരവിന്ദൻ അധ്യക്ഷത വഹിച്ചു.
കല്ല്യോട്ട് ഗവ .ഹയർ സെക്കണ്ടറി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സൗജന്യമായി യൂണിഫോം വിതരണം ചെയ്തു. പ്രധാനാധ്യാപിക ചിത്ര എം കെ മകളുടെ ഓർമ്മയ്ക്കായി നൽകിയ യൂണിഫോമിന്റെ വിതരണം ബഹു..ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി ബേബി ബാലകൃഷ്ണൻ നിർവഹിച്ചു.
ചടങ്ങിൽ പുല്ലൂർ പെരിയ പഞ്ചായത്തു പ്രസിഡന്റ് ശ്രീ സി കെ അരവിന്ദൻ അധ്യക്ഷത വഹിച്ചു.
സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ശ്രീ തുളസീധരൻ ,അച്ഛൻ ടി.കുഞ്ഞമ്പു നായർ എരുമപ്പള്ളം അവർകളുടെ സ്മരണാർത്ഥം സംഭാവന നൽകിയ ക്ലാസ് മുറികളിലേക്കും അസംബ്ലി ഹാളിലേക്കും ആവശ്യമായ ഒരു ലക്ഷം രൂപയുടെ ആംപ്ലിഫയർ, സ്‌പീക്കർ ,മൈക്ക് സെറ്റ് തുടങ്ങിയവ ‘അമ്മ ശ്രീമതി ശാന്ത പ്രധാനാധ്യാപികയ്ക്കു കൈമാറി.
സഹോദരി ബാനം സ്കൂൾ HM ശ്രീമതി കോമളവല്ലിയും കുടുംബാങ്ങങ്ങളും സന്നിഹിതരായിരുന്നു.
സ്കൂൾ ഓഫീസ് ആവശ്യങ്ങൾക്കുള്ള മൊബൈൽ ഫോൺ പി ടി എ അംഗമായ സജു ജോസ് , പുത്തൻ നടയിൽ കുടുംബ വകയായി പ്രഥമാധ്യാപികയ്ക്ക് കൈമാറി.
ചടങ്ങിൽ ആശംസ അറിയിച്ചു കൊണ്ട് പ്രിൻസിപ്പൾ ഇൻ ചാർജ് ജമീമ ടീച്ചർ , ബ്ലോക് പഞ്ചായത്ത് മെമ്പർ അഡ്വ ബാബുരാജ് , വാർഡ് മെമ്പർ രതീഷ് രാഘവൻ, PTA പ്രസിഡന്റ് പുരുഷോത്തമൻ ആറാട്ട് കടവ്, MPTA പ്രസിഡന്റ് സുനിത അഭിലാഷ്,PTA വൈസ് പ്രസിഡന്റ് മജീദ്, ,SMC ചെയർമാൻ മോഹനൻ കല്ലിയോടൻ,സീനിയർ അസിസ്റ്റന്റ് മഞ്ജുള ടീച്ചർ എന്നിവർ സംസാരിച്ചു..
മികച്ച വനിതാ പ്രവർത്തകയ്ക്കുള്ള URF പുരസ്കാരം ലഭിച്ച ജില്ലാ പഞ്ചായത്തു പ്രസിഡന്റിനുള്ള സ്നേഹോപഹാരം HM നൽകി.
സ്റ്റാഫ് സെക്രട്ടറി ശുഭശ്രീ ടീച്ചർ നന്ദി പറഞ്ഞു..