KGNA കേരള ഗവ.നഴ് സിംഗ് അസോസിയേഷൻ കാഞ്ഞങ്ങാട് ഏരിയ സമ്മേളനം കാഞ്ഞങ്ങാട് ഫോർട്ട് വിഹാർ ഹാളിൽ വെച്ച് നടന്നു. KGNA സ്ഥാന കമ്മറ്റി സംഅംഗം എസ്. ദീപു സമ്മേളനം ഉത്ഘാടനം ചെയ്തു.
കേരള ഗവ.നഴ് സിംഗ് അസോസിയേഷൻ കാഞ്ഞങ്ങാട് ഏരിയ സമ്മേളനം സ്ഥാന കമ്മറ്റി സംഅംഗം എസ്. ദീപു സമ്മേളനം ഉത്ഘാടനം ചെയ്യുന്നു
ജില്ലാ ആശുപത്രിയിൽ പുതുതായി പ്രവർത്തനം ആരംഭിച്ച ഡിപ്പാർട് മെൻ്റുകൾക്കനുസൃതമായി കൂടുതൽ നഴ് സിംഗ് ഓഫിസർ തസ്തികൾ സൃഷ്ടിക്കുക..
KGNA കേരള ഗവ.നഴ് സിംഗ് അസോസിയേഷൻ കാഞ്ഞങ്ങാട് ഏരിയ സമ്മേളനം കാഞ്ഞങ്ങാട് ഫോർട്ട് വിഹാർ ഹാളിൽ വെച്ച് നടന്നു. KGNA സ്ഥാന കമ്മറ്റി സംഅംഗം എസ്. ദീപു സമ്മേളനം ഉത്ഘാടനം ചെയ്തു.
ഏരിയ വൈസ് പ്രസിഡന്റ് കെ ശ്രീന അധ്യക്ഷത വഹിച്ചു KGNA സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഉണ്ണിജോസ്, സംസ്ഥാന കമ്മറ്റി അംഗം പി വി പവിത്രൻ, ജില്ലാ സെക്രട്ടറി പി വി അനീഷ് എന്നിവർ സംസാരിച്ചു. കെ ആർ ശ്യാമ പ്രമേയം അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി പി രമ്യ സ്വാഗതവും എ രജിത നന്ദിയും പറഞ്ഞു…
കാഞ്ഞങ്ങാട് ഏരിയയിലെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ സമ്മേളനത്തിൽ പങ്കെടുത്തു.
പ്രമേങ്ങൾ
1.ജില്ലാ ആശുപത്രിയിൽ പുതുതായി പ്രവർത്തനം ആരംഭിച്ച ഡിപ്പാർട്മെന്റകളിലേക്ക് അനുസൃതമായി കൂടുതൽ നഴ്സിംഗ് ഓഫിസർ തസ്തിക സൃഷ്ടിക്കുക.
2.കാസറഗോഡ് മെഡിക്കൽ കോളേജിന്റെ പ്രവർത്തനം പൂർണതോതിൽ സജ്ജമാക്കുക.
3.നഴ്സിംഗ് ഇതര ജോലികളിൽ നിന്നും നഴ്സ് മാരെ ഒഴിവാക്കുക.
4.കിടത്തി ചികിത്സ ഉള്ള എല്ലാ ആശുപത്രികളിലും 8 മണിക്കൂർ ജോലി നടപ്പിലാക്കുക.
5.NHM മേഖലയിലുള്ള കേന്ദ്ര ഫണ്ട് വിഹിതം വിതരണം ചെയ്യാതെ ആരോഗ്യ മേഖലയെ ഇല്ലായ്മ ചെയ്യാനുള്ള നയം പിൻവലിക്കുക
പുതിയ ഭാരവാഹികൾ
ഏരിയ പ്രസിഡന്റ്.:കെ ശ്രീന
വൈസ് പ്രസിഡന്റ് :രമ്യ എസ്
ഏരിയ സെക്രട്ടറി.. ടി സജിത
ജോ : സെക്രട്ടറി : ഭാവന
ട്രഷറർ : എം വി വിനീത