പ്രസന്നയ്ക്ക് ചികിത്സാ സഹായം കൈമാറി

*പ്രസന്നയ്ക്ക് ചികിത്സാ സഹായം കൈമാറി*

ചട്ടഞ്ചാൽ ഹയർ സെക്കൻ്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്ന , പനി ബാധിച്ച് ചികിത്സയിലിരിക്കെ 2024ജൂലൈ 19 ന് മംഗലാപുരത്ത് വെച്ച് മരണപ്പെട്ട വൈശാഖിൻ്റെ അമ്മ ഇരു വൃക്കകളും നഷ്ടപ്പെട്ട്, ആഴ്ചയിൽ രണ്ടു തവണ രക്തമാറ്റത്തിലൂടെ ജീവിതം തുടരുന്ന പ്രസന്നയ്ക്ക് കൈത്താങ്ങായി, ചട്ടഞ്ചാലിൽ പ്രവർത്തിക്കുന്ന പി.അവനീന്ദ്രനാഥ് സ്മാരക ട്രസ്റ്റ് നേതൃത്വം നൽകി രൂപീകരിച്ച പ്രസന്ന തുടർ ചികിത്സ സാമ്പത്തിക സമാഹരണ പരിപാടിയിൽ ലഭിച്ച തുക കൈമാറി.
ട്രസ്റ്റ് സ്ഥാപക ചെയർമാനായ ഡോ.പി.ഭാസ്കരൻനായരുടെ പിന്തുണയിൽ അദ്ദേഹം നൽകിയ 10000 രൂപയിലൂടെയാണ് കൈത്താങ്ങ് ആരംഭിച്ചത്.
ട്രസ്റ്റ് പ്രസിഡൻ്റ് കൃഷ്ണൻ ചട്ടഞ്ചാൽ, സെക്രട്ടറി സുമിത്ര.എസ്, ഉപഭാരവാഹികളായ ആഷിഖ് മുസ്തഫ, ജയകൃഷ്ണൻ എം. നായർ, അശോകൻ കോടോത്ത്, പി.മുരളീധരൻ, രതീഷ് പിലിക്കോട് എന്നിവർ ചേരിപ്പാടിയിലെ ടാക്സി ഡ്രൈവർ മധുസൂദനൻ്റെ ഭാര്യ പ്രസന്നയുടെ വീട്ടിലെത്തി രണ്ടാഴ്ച കൊണ്ട് ട്രസ്റ്റ് സ്വരൂപിച്ച 1,53,701 രൂപ കൈമാറി.
മുൻ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഓമന രാമചന്ദ്രൻ, കെ.പി.രാമചന്ദ്രൻ, ജയപുരം ദാമോദരൻ,
കൃഷ്ണൻ കോളിക്കടവ്,ടി.രമണി പിണ്ടിക്കടവ് എന്നിവരുടെ സാന്നിദ്ധ്യവും പ്രസന്നയുടെ വീട്ടിലുണ്ടായിരുന്നു.

അടച്ചുറപ്പുള്ള വീടുപോലും പ്രസന്നയ്ക്ക് നിലവിലില്ല.മുൻവശം ഷീറ്റുകൊണ്ടും, ഉള്ളിലെ രണ്ടു ചെറുമുറികൾ സൗകര്യ കുറവുകൊണ്ടും അവർ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്.വൈശാഖിൻ്റെ ജ്യേഷ്ഠൻ വൈഷ്ണവ് പെരിയ കേന്ദ്ര സർവ്വകലാശാലയിലെ ഒന്നാം വർഷ സുവോളജി വിദ്യാർത്ഥിയാണ്. പഠനത്തോടൊപ്പം ചെറിയൊരു തൊഴിൽ അവനും വേണം. നാട്ടിൽ, പ്രസന്നയുടെ തുടർചികിത്സയ്ക്ക്, ഒരു സഹായ കമ്മറ്റി രൂപീകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
പി. അവനീന്ദ്രനാഥ് ട്രസ്റ്റിൻ്റെ പരിമിതിയിൽ നിന്ന് കൊണ്ട് ചെയ്യാൻ പറ്റാവുന്ന കാര്യങ്ങൾ തുടരുമെന്ന് ഭാരവാഹികൾ പറഞ്ഞു.
മനുഷ്യജീവിതത്തിലെ മുന്തിയത് ഇത്തരം ചേർത്തു പിടിക്കലാണ്..
ഒപ്പമുണ്ടെന്ന് അവിടെ കൂടിയ മുഴുവൻ പേരും പറഞ്ഞു.
പി. അവനീന്ദ്രനാഥ് സ്മാരക ട്രസ്റ്റ്, നേതൃത്വം നൽകിയ പ്രസന്നയുടെ തുടർ ചികിത്സ സാമ്പത്തി സമാഹരണ പരിപാടിയിൽ, സഹകരിച്ച എല്ലാവർക്കും, പിന്തുണ നൽകിയവർക്കും ട്രസ്റ്റിൻ്റെ നന്ദി അറിയിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close