അംബികാസുതൻ മാങ്ങാടിന്റെ കഥയെഴുത്തിന്റെ 50 വർഷങ്ങൾ – അല്ലോഹലൻ പ്രകാശനവും.
അംബികാസുതൻ മാങ്ങാടിന്റെ കഥയെഴുത്തിന്റെ 50 വർഷങ്ങൾ – അല്ലോഹലൻ പ്രകാശനവും.
കാഞ്ഞങ്ങാട് : നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജ് സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ അംബികാസുതൻ മാങ്ങാടിന്റെ അല്ലോഹലൻ നോവൽ പ്രകാശനം നടന്നു. മയ്യഴിയുടെ കഥാകാരൻ എം മുകുന്ദൻ അല്ലോഹലൻ നോവൽ പ്രകാശനം നടത്തുകയും അംബികാസുതൻ മാങ്ങാടിന്റെ ‘കഥയെഴുത്തിന്റെ 50 വർഷങ്ങൾ’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയും ചെയ്തു. നോവലിന്റെ എഴുത്ത് രീതി, നോവലിന്റെ ഭാഷ അതിന്റെ ഇമേജുകൾ എന്നെ വേട്ടയാടുകയായിരുന്നു എന്ന് മുകുന്ദൻ അഭിപ്രായപ്പെട്ടു. പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിച്ചത് പ്രിയപ്പെട്ട എഴുത്തുകാരി ഡോ. ആർ. രാജശ്രീ ആണ്. അലോഹലൻ നോവൽ വായനാനുഭവത്തെക്കുറിച്ച് ഡോക്ടർ ഡോ. ആർ രാജശ്രീ ഇങ്ങനെയാണ് വിശേഷിപ്പിച്ചത് ‘നോവൽ ഒരു ലോകമാണ്. അതായത് മറ്റൊരു ലോകത്തെ കാണിച്ചുതരിക എന്നതാണ് ഒരു നോവൽ ചെയ്യേണ്ടത് എന്ന് ഓർഹാൻ പാമുക് പറഞ്ഞിട്ടുണ്ട്.അത്തരത്തിൽ ഒരു അനുഭവമാണ് അല്ലോഹലൻ നോവൽ തരുന്ന അനുഭവം’. പ്രശസ്ത എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനം ചടങ്ങിന് ആമുഖ പ്രഭാഷണം നടത്തി. അംബികാസുതൻ മാങ്ങാട് മറുമൊഴി പറഞ്ഞു. സാഹിത്യ വേദി വൈസ് പ്രസിഡണ്ട് വി വിജയകുമാർ സ്വാഗതഭാഷണം നടത്തിയ ചടങ്ങിന് പ്രിൻസിപ്പൽ ഡോ. കെ വി മുരളി അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. പി വി ഷാജി കുമാർ, ഡോ. ഷീജ കെ പി , ഡോ. എ ഉദയ, ചന്ദ്രബാബു ആർ എന്നിവർ ചടങ്ങിന് ആശംസ അർപ്പിച്ച് സംസാരിച്ചു.
സാഹിത്യവേദി സെക്രട്ടറി ഗോപിക പി നന്ദി പ്രഭാഷണം നടത്തി.