ഉദിനൂരിലെ കുട്ടികൾ കൃഷിയിടത്തിലേക്ക്

ഉദിനൂരിലെ കുട്ടികൾ കൃഷിയിടത്തിലേക്ക്

ഉദിനൂർ :കാർഷിക സംസ്കൃതിയുടെ നാനാവശങ്ങൾ അറിയുകയും പഠിക്കുകയും ചെയ്യുന്നതിനു വേണ്ടി ഉദിനൂർ സെൻട്രൽ എ.യു.പി സ്കൂളിൽ കാർഷികോൽസവം നടന്നു. വിവിധതരം വിത്തുകളുടെ പ്രദർശനവും കാർഷിക ക്ലാസും കൃഷിഭൂമി സന്ദർശനവുമൊക്കെയായി അവധി ദിനത്തിലും കുട്ടികൾ ഒത്തു കൂടി. മികച്ച കർഷകനും ആത്മ അവാർഡ് ജേതാവുമായ കെ വി ദാമോദരൻ കുട്ടികളുമായി കാർഷിക അനുഭവങ്ങൾ പങ്കുവെച്ചു. ഏഴാംതരത്തിലെ മാറി വന്ന ഭാഷാപുസ്തകത്തിലെ ‘ കതിർ ചൂടും നാടിനൻ പെരുമകൾ ‘ എന്ന യൂണിറ്റോടനുബന്ധിച്ചാണ് കാർഷികോത്സവം സംഘടിപ്പിച്ചത്.വിത്തുകളെ കുറിച്ചും ജൈവവളങ്ങളുടെ ഉപയോഗങ്ങളെ കുറിച്ചും ചോദ്യങ്ങളുമായി കുട്ടികൾ മുന്നോട്ട് വന്നു. വിവിധ തരം നെൽവിത്തുകളും പച്ചക്കറി വിത്തുകളും ശേഖരിച്ച് അവയെ കൃത്യമായി രേഖപ്പെടുത്തി ഒരുക്കിയ വിത്ത് പ്രദർശനം കുട്ടികൾ കൗതുകത്തോടെ നോക്കിക്കണ്ടു. ഹൈബ്രിഡ് വിത്തുകളും നാടൻവിത്തുകളും കുട്ടികൾ കണ്ടറിഞ്ഞ് താരതമ്യം ചെയ്തു.പ്രധാനപ്പെട്ട വിത്തുകളെ കുറിച്ച് കുട്ടികൾക്ക് വേണ്ടി ലഘുലേഖ തയ്യാറാക്കിക്കൊണ്ടാണ് കെ.വി ദാമോദരൻ തൻ്റെ ക്ലാസ് ആരംഭിച്ചത്. ഈ ലഘുലേഖയിൽ പറഞ്ഞ പ്രത്യേകതകൾ കുട്ടികൾ അദ്ദേഹവുമായി സംസാരിച്ചതിൽ നിന്നും മനസ്സിലാക്കി. വിത്ത് ഒരുക്കുന്ന രീതി, പുതിയതരം ഹൈബ്രിഡ് വിത്തുകളുടെ പ്രത്യേകതകൾ, അവ മുളച്ചു വരുന്നതിന് എടുക്കുന്ന സമയം, പരമ്പരാഗതമായ വിത്തുകളും ഹൈബ്രിഡ് വിത്തുകളും തമ്മിലുള്ള വ്യത്യാസം എന്നിവയൊക്കെയായി ക്ലാസ് സജീവമായി. തുടർന്ന് ഉദിനൂർ സെൻട്രൽ എയുപി സ്കൂളിൽ നിന്നും വിരമിച്ച ഇ വി ശശി മാഷുടെ കൃഷിയിടങ്ങളിലേക്ക് കുട്ടികൾ പദയാത്രയായി പോയി. അവിടെ വെച്ച് നാടൻ സസ്യങ്ങളും ഫലവൃക്ഷ തൈകളും കുട്ടികൾ പരിചയപ്പെട്ടു. ഇ വി ശശി മാസ്റ്റർ സസ്യങ്ങളെ പരിചയപ്പെടുത്തി. ഏഴാം തരം വിദ്യാർഥിയായ കാശിനാഥ് പള്ളിയത്ത് സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്കൂൾലീഡറായ സർവജിത്ത് സ്വാഗതഭാഷണം നടത്തി. ദേവവ്രതൻ നന്ദി രെഖപ്പെടുത്തി സംസാരിച്ചു.പി ടി എ പ്രസിഡണ്ട് എം ശ്രീജേഷ് അധ്യാപകരായ കെ രാജേഷ് കുമാർ, ടി ബിന്ദു, രചന രവി, സി എം ബിന്ദു ,ശ്രീപാർവ്വതി, കെ ടി അഭിനന്ദ്, വിവി അമൃത, ഹരിത തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
024×576.jpg” alt=”” width=”1024″ height=”576″ class=”aligncenter size-large wp-image-11587″ />

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close