KGNA കൂട്ട ധർണ സംഘടിപ്പിച്ചു.
KGNA കൂട്ട ധർണ സംഘടിപ്പിച്ചു.
രോഗികളുടെ എണ്ണത്തിന് അനുസരിച്ച് നേഴ്സുമാരുടെ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുക, കേരളത്തിന്റെ ആരോഗ്യ മികവ് നിലനിർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള ഗവൺമെന്റ് നഴ്സസ് അസോസിയേഷൻ ജില്ലാ ധർണ്ണ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് പുതിയ കോട്ടയിൽ സംഘടിപ്പിച്ച ധർണ്ണ ജനാധിപത്യമഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.സുമതി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് ബി. ഹഫ്സത്ത് അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.വി.പവിത്രൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.വി. ബിന്ദുമോൾ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നും നേഴ്സുമാർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി പി.വി.അനീഷ് സ്വാഗതവും കെ.ജലജ നന്ദിയും അർപ്പിച്ചു സംസാരിച്ചു.
Live Cricket
Live Share Market