അതിർത്തി രക്ഷാസേനായിലെ ധീര യോദ്ധാവ് ടി.ജസീലയെ കാൻഫെഡ് ആദരിച്ചു. കാസർകോട്: കഴിഞ്ഞ നാലു വർഷമായി പശ്ചിമ ബംഗാളിൽ രാജ്യത്തിന്റെ അതിർത്തി കാക്കുന്ന ജില്ലയിലെ ആദ്യ വനിതാ സാന്നിധ്യമായ കാസർകോടിന്റെ അഭിമാന പുത്രി ടി.ജസീലയെ കാൻഫെഡ് പ്രവർത്തകർ അവരുടെ വീട്ടിൽ എത്തി ആദരിച്ചു
അതിർത്തി രക്ഷാസേനായിലെ ധീര യോദ്ധാവ് ടി.ജസീലയെ കാൻഫെഡ് ആദരിച്ചു.
കാസർകോട്: കഴിഞ്ഞ നാലു വർഷമായി പശ്ചിമ ബംഗാളിൽ രാജ്യത്തിന്റെ അതിർത്തി കാക്കുന്ന ജില്ലയിലെ ആദ്യ വനിതാ സാന്നിധ്യമായ കാസർകോടിന്റെ അഭിമാന പുത്രി ടി.ജസീലയെ കാൻഫെഡ് പ്രവർത്തകർ അവരുടെ വീട്ടിൽ എത്തി ആദരിച്ചു.
ചെയർമാൻ കൂക്കാനം റഹ്മാൻ ഉപഹാരം നൽകി.
വൈസ് ചെയർപേഴ്സൺ സി.എച്ച്. സുബൈദ പൊന്നാട അണിയിച്ചു.
സെക്രട്ടറി ഷാഫി ചൂരിപ്പള്ളം, കരിവെള്ളൂർ വിജയൻ, എൻ സുകുമാരൻ, ബി ഹസൈനാർ, വനിതാ വിഭാഗം ഭാരവാഹികളായ സക്കീന അബ്ബാസ്, ടി.കെ.ജനനി എന്നിവർ സംസാരിച്ചു.
ജസീല നന്ദി പറഞ്ഞു.
2017 ൽ ബംഗ്ലാദേശ് അതിർത്തിയിലാണ് ജസീലക്ക് തന്റെ ആദ്യ സൈനിക നിയമനം ലഭിച്ചത്.
അവധിക്ക് നാട്ടിൽ എത്തിയ ജസീല ഞായറാഴ്ച പശ്ചിമ ബംഗാളിലേക്ക് തിരിച്ചു പോകും
Live Cricket
Live Share Market