ഓർമ്മകളും നിനവുകളും കുസൃതികളും നിറഞ്ഞ ബാല്യകാലസ്മരണകൾ പുതുക്കി പലവർണ്ണത്തിലുള്ള സ്നേഹബലൂണുകൾ വിദ്യാലയ തിരുമുറ്റത്ത് നിറയുകയും വിശാലമായ ആകാശപരപ്പിലേക്ക് അവ ഒന്നിച്ച് പറന്നുയരുകയും ചെയ്തപ്പോൾ പൂർവ്വ വിദ്യാർത്ഥികളുടെ മനസ്സ് കുളിർത്തു. ഒരു നൂറ്റാണ്ടു കാലമായി നാടിന് അക്ഷരവെളിച്ചം പകർന്നു നല്‍കുന്ന പുല്ലൂര്‍ ഗവൺമെൻ്റ് യു.പി സ്കൂളിൻ്റെ നൂറാം വാർഷികത്തോടനുബന്ധിച്ചാണ് പൂർവ്വ വിദ്യാർത്ഥി മഹാ സംഗമത്തിൽ ഹൃദയാകൃതിയിലുള്ള മുന്നൂറോളം ബലൂണുകൾ ആകാശത്തേക്ക് പറന്നുയർന്നത്.
പുല്ലൂർ: ഓർമ്മകളും നിനവുകളും കുസൃതികളും നിറഞ്ഞ ബാല്യകാലസ്മരണകൾ പുതുക്കി പലവർണ്ണത്തിലുള്ള സ്നേഹബലൂണുകൾ വിദ്യാലയ തിരുമുറ്റത്ത് നിറയുകയും വിശാലമായ ആകാശപരപ്പിലേക്ക് അവ ഒന്നിച്ച് പറന്നുയരുകയും ചെയ്തപ്പോൾ പൂർവ്വ വിദ്യാർത്ഥികളുടെ മനസ്സ് കുളിർത്തു.
ഒരു നൂറ്റാണ്ടു കാലമായി നാടിന് അക്ഷരവെളിച്ചം പകർന്നു നല്‍കുന്ന പുല്ലൂര്‍ ഗവൺമെൻ്റ് യു.പി സ്കൂളിൻ്റെ നൂറാം വാർഷികത്തോടനുബന്ധിച്ചാണ് പൂർവ്വ വിദ്യാർത്ഥി മഹാ സംഗമത്തിൽ ഹൃദയാകൃതിയിലുള്ള മുന്നൂറോളം ബലൂണുകൾ ആകാശത്തേക്ക് പറന്നുയർന്നത്.
വസന്തം വിരിയിച്ചു കൊഴിഞ്ഞു പോയ പഴയ വിദ്യാലയ ദിനങ്ങളിലേക്കുള്ള ഓർമ്മകളായി നൂലിൽ കെട്ടിയ പലവർണ്ണ ബലൂണുകൾ.
നിറങ്ങളുടെ ഘോഷയാത്രകളുമായി
കലാലയ നാളുകളിലേക്ക്
ഗൃഹാതുരതയോടെ ഒരിക്കല്‍കൂടി കടന്നുവന്നവർക്ക് മനസ്സ് കളിർക്കുന്ന കാഴ്ചാനുഭവമായത് മാറി.
അറിവിന്റെ ഉതിര്‍മണികള്‍ പെറുക്കിയെടുത്ത വിദ്യാലയ തിരുമുറ്റത്ത് ഓർമ്മകൾ പങ്കുവെച്ചും കഥ പറഞ്ഞും കളി പറഞ്ഞും ഒരു ദിനം അവർ പഴയ വിദ്യാർത്ഥി വിദ്യാത്ഥിനികളായി മാറി. വിശാലമായ ലോകത്തെ സ്വപ്നം കാണാന്‍ പഠിപ്പിച്ച അധ്യാപകരെ അവർ സ്മരിച്ചു. ആയിരത്തി അഞ്ചൂറിൽ പരം പൂർവ്വ വിദ്യർത്ഥികൾ ബലൂൺ പറത്തലിന് ദൃസാക്ഷികളായി. പ്രമുഖ സഹിത്യകാരൻ കൽപറ്റ നാരായണൻ ആദ്യ ബലൂൺ ആകാശത്തേക്ക് പറത്തി. തുടർന്ന് കുട്ടികളും മറ്റ് പൂർവ്വ വിദ്യാർത്ഥികളു ഒപ്പം ചേർന്നു. പൂര്‍വവിദ്യാര്‍ത്ഥി കൂട്ടായ്മ ചെയർമാനും ചിത്രകാരനുമായ രാജേന്ദ്രന്‍ പുല്ലൂരിന്റെ ആശയ നിർദ്ദേശങ്ങളോടെയാണ് സ്കൂൾ തിരുമുറ്റം ബലൂണുകൾ കൊണ്ട് വർണ്ണമേളമൊരുക്കിയത്. പ്രഥമാധ്യാപകൻ പി. ജനാർദ്ദനൻ, ശശിധരൻ കണ്ണാംക്കോട്ട്, എ.ടി. ശശി, അനിൽ പുളിക്കാൽ, ജയേഷ് സുവർണ്ണ മൊട്ട എന്നിവർ നേതൃത്വം നൽകി.