
കാസറഗോഡ് കെ ജി ഒ എ ജില്ലാ വനിതാ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ സ്ത്രീ പദവി , സ്ത്രീ സുരക്ഷ എന്ന മുദ്രാവാക്യവുമായി ചെമ്മട്ടം വയലിൽ പ്രവർത്തിക്കുന്ന ജില്ലാ ആശുപത്രിയിൽ നടത്തിയ സുരക്ഷാനടത്തം കാഞ്ഞങ്ങാട് നഗരസഭാ ചെയർ പേഴ്സൺ കെ.വി. സുജാത ടീച്ചർ ഉദ്ഘടനം ചെയ്തു.
സുരക്ഷാനടത്തം
സിവിൽ സർവീസ് മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ വിശകലനം ചെയ്യുന്നതിനും ജോലി സുരക്ഷായുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കണ്ടെത്തി വിശകലനം ചെയ്തു സുരക്ഷക്കു ആവശ്യമായ പരിഹാരമാർഗ്ഗങ്ങൾ സർക്കാരിനു സമർപ്പിക്കുന്നതിനും കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ( കെ.ജി.ഒ.എ ) വനിതാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരളത്തിൽ 14ജില്ലകളിലും സുരക്ഷാനടത്തം സംഘടിപ്പിച്ചു വരുന്നു രാത്രികാലങ്ങളിൽ സ്ത്രീകൾ ജോലി ചെയ്യുന്ന സ്ഥാപനം സന്ദർശിച്ചാണ് സുരക്ഷാനടത്തം സംഘടിപ്പിക്കുന്നത്. കാസറഗോഡ് കെ ജി ഒ എ ജില്ലാ വനിതാ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ സ്ത്രീ പദവി , സ്ത്രീ സുരക്ഷ എന്ന മുദ്രാവാക്യവുമായി ചെമ്മട്ടം വയലിൽ പ്രവർത്തിക്കുന്ന ജില്ലാ ആശുപത്രിയിൽ നടത്തിയ സുരക്ഷാനടത്തം കാഞ്ഞങ്ങാട് നഗരസഭാ ചെയർ പേഴ്സൺ കെ.വി. സുജാത ടീച്ചർ ഉദ്ഘടനം ചെയ്തു. സംഘാടക സമിതി ചെയർപേഴ്സൺ എൻ. ജി. ഒ . യൂണിയൻ കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി ഹേമലത അദ്ധ്യക്ഷയായി. കെ.ജി. ഒ .എ സംസ്ഥാന സെക്രട്ടറിയേറ്റംഗം വി. ചന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗം സുമ ഡി. എൽ, ജില്ലാ സെക്രട്ടറി കെ.വി. രാഘവൻ, ജില്ലാ പ്രസിഡൻ്റ് മധുകരിമ്പിൽ, ജില്ലാ വനിതാ കൺവീനർ നഫീസത്ത് ഹംഷീന, ഡോ. രമ്യ ആർ. കെ , കെ ജി എൻ എ ജില്ലാ വൈസ് പ്രസിഡന്റ് ജലജ കെ കെ , നേഴ്സിംഗ് അസിസ്റ്റൻ്റ് ജയന്തി സി.എച്ച്.സംസ്ഥാന വനിതാ കമ്മിറ്റി അംഗം കെ. അനിത, ജില്ലാ വനിതാ കമ്മിറ്റി ജോയിൻ്റ് കൺവീനർ ദിവ്യ ഡി , ജില്ലാ ജോയിൻ്റ് സെക്രട്ടറി രമേശൻ കോളിക്കര, കാഞ്ഞങ്ങാട് ഏരിയ പ്രസിഡൻ്റ് ഡോ. വിക്രം കൃഷ്ണ , ഏരിയ സെക്രട്ടറി രാജേഷ് എന്നിവർ പ്രസംഗിച്ചു.