
കേരള എൻ ജി ഒ യൂണിയൻ ജില്ലാ കലാകായിക വേദിയുടെ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാർക്കായി ചെസ്സ്-കാരംസ് മൽസരം സംഘടിപ്പിച്ചു. ഹൊസ്ദുർഗ്ഗ് ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് നടന്ന പരിപാടി ചെസ്സ് അസോസിയേഷൻ കാസറഗോഡ് ജില്ലാ പ്രസിഡണ്ട് പി ശ്രീധരൻ ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട്: കേരള എൻ ജി ഒ യൂണിയൻ ജില്ലാ കലാകായിക വേദിയുടെ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാർക്കായി ചെസ്സ്-കാരംസ് മൽസരം സംഘടിപ്പിച്ചു. ഹൊസ്ദുർഗ്ഗ് ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് നടന്ന പരിപാടി ചെസ്സ് അസോസിയേഷൻ കാസറഗോഡ് ജില്ലാ പ്രസിഡണ്ട് പി ശ്രീധരൻ ഉദ്ഘാടനം ചെയ്തു.
യൂണിയൻ ജില്ലാ പ്രസിഡണ്ട് വി ശോഭ അദ്ധ്യക്ഷയായി. യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം കെ ഭാനുപ്രകാശ് ആശംസ നേർന്നു. ജില്ലാ സെക്രട്ടറി ടി ദാമോദരൻ സ്വാഗതവും ജില്ലാ കലാകായിക വേദി കൺവീനർ പി വി മഹേഷ് കുമാർ നന്ദിയും പറഞ്ഞു.
Live Cricket
Live Share Market