സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ജോഷിമോൻ കെ ടി ക്ക് ആദരം നൽകി ചെർക്കള മാർത്തോമാ ബധിരവിദ്യാലയം

സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ജോഷിമോൻ കെ ടി ക്ക് ആദരം നൽകി ചെർക്കള മാർത്തോമാ ബധിരവിദ്യാലയം*


ഈ വർഷത്തെ സംസ്ഥാന ഗവർമെന്റിന്റെ അദ്ധ്യാപക അവാർഡ് ലഭിച്ച ജോഷിമോൻ കെ ടി ക്ക് ആദരവ് അർപ്പിച്ച് മാർത്തോമാ സ്കൂളിലെ പി ടി എയും മാനേജ് മെന്റും.ചെർക്കള ടൗണിൽ നിന്നും തുറന്ന ജീപ്പിൽ മാർത്തോമാ സ്കൂൾ, HSS സ്കൂൾ, മാർത്തോമാ കോളേജ് കുട്ടികളുടെയും പി ടി എ, സ്റ്റാഫ്‌മാനേജ്മെന്റ് പ്രതിനിധികളുടെയും ബാൻഡ് മേളത്തിന്റെയും അലങ്കാരങ്ങളുടെയും അകമ്പടിയോടെ ജോഷിമോൻ സാറിനെ സ്കൂളിലേക്ക് സ്വീകരിച്ച് ആനയിച്ചു.
തുടർന്ന് നടന്ന അനുമോദന സമ്മേളനം ചെങ്കള ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹസ്സൈനാർ പെരിയ ഉൽഘാടനം ചെയ്തു.B+ TV പ്രോഗ്രാം ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് അധ്യക്ഷൻ ആയിരുന്നു.കാസറഗോഡ് DEO വി ദിനേശ മുഖ്യ പ്രഭാഷണം നടത്തി.


മാർത്തോമാ സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ മാത്യു ബേബി, പ്രഥമധ്യാപിക ഷീല എസ് എന്നിവർ അനുമോദന പരിപാടിക്ക് നേതൃത്വം നൽകി.
ചെങ്കളാ പഞ്ചായത്ത്‌ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സലിം എടനീർ, മുൻ കാസറഗോഡ് DD നന്ദികേശൻ എൻ, കാസറഗോഡ് AEO അഗസ്റ്റിൻ ബാർനാഡ്, കാസറഗോഡ് SSK ബിപിസി കാസിം ടി, ചെർക്കള GHSS HM മുഹമ്മദലി എം, മാർത്തോമാ കോളേജ് ഓഫ് സ്പെഷ്യൽ എഡ്യൂക്കേഷൻ ഡയറക്ടർ ഫാ അനീഷ്‌ തോമസ്, മാർത്തോമാ കോളേജ് ഫോർ ദി ഹിയറിങ് ഇമ്പയേർഡ് വൈസ് പ്രിൻസിപ്പൽ ഫാ ജോർജ് വര്ഗീസ്, പി ടി എ പ്രസിഡന്റ്‌ ഭാസ്കരൻ ആർ, മാർത്തോമാ സ്കൂൾ മുൻ HM ജോസ്മി ജോഷ്വാ,ജേക്കബ് ജോൺ, പി കെ ജയരാജ്‌, റൂബി എം, യമുന ജി, ബിന്ദു എ കെ എന്നിവർ സംസാരിച്ചു.


സ്കൂൾ മാനേജ്മെന്റ്, പി ടി എ, സ്റ്റാഫ്, എം എസ് എഫ് ചെർക്കള എന്നിവർ ജോഷിമോൻ കെ ടി മാസ്റ്റർക്ക് ഉപഹാരങ്ങൾ സമർപ്പിച്ചു

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close