വിപ്ലവ സൂര്യന് 101ആം പിറന്നാൾ : സഖാവ് വി എസ് എന്ന രണ്ടക്ഷരം .സമര പോരാട്ടങ്ങളുടെ നിറകുടമായിരുന്നു
*വിപ്ലവ സൂര്യന് 101ആം പിറന്നാൾ*
തിരുവനന്തപുരം: സഖാവ് വി എസ് എന്ന രണ്ടക്ഷരം .സമര പോരാട്ടങ്ങളുടെ നിറകുടമായിരുന്നു സഖാവിൻ്റെ ജീവിതം.1923 ഒക്ടോബർ 20 ആലപ്പുഴ വെന്തലത്തറ വീട്ടിൽ ശങ്കരൻ്റെയും അക്കമ്മയുടെയും നാലു മക്കളിൽ രണ്ടാമനായി വേലികകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി.എസിന് 2024 ഒക്ടോബർ 20 ന് 101 ‘വയസ്സ് തികയുന്നു.1964ലെ ദേശീയ കൗൺസിലിൽ നിന്നും ഇറങ്ങി പോയവരിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഒരേ ഒരു കമ്യൂണിസ്റ്റ് സഖാവ് വി.എസ്. പുന്നപ്ര വയലാർ സമരത്തിൻ്റെ 78 ആം വാർഷികത്തിൽ ,ആ സമരനായകൻ്റെ പോരാട്ടങ്ങൾ ഒരിക്കലും നിലയ്ക്കുന്നില്ല. ഇന്നും വി.എസിൻ്റെ നിലപാടുകളും സമര പോരാട്ടങ്ങളും നെഞ്ചേറ്റിയ “വിപ്ലവ സൂര്യൻ VS ” നവ മാധ്യമ കൂട്ടായ്മ അദ്ദേഹത്തിൻ്റെ പിറന്നാൾ ദിനത്തിൽ ‘പുന്നപ്ര വയലാർ സമര ദാരുശില്പം അദ്ദേഹത്തിൻ്റെ തിരുവനന്തപുരത്തുള്ള വസതിയിൽ വച്ച് സമ്മാനിക്കുന്നു.
പ്രശസ്ത ശില്പി
മധു ബങ്കളം ഉണ്ടാക്കിയ ദാരുശില്പം 2 അടി ഉയരത്തിൽ പ്ലാവു മരത്തിൽ വിവിധയിനം കൊത്തുപണികളാൽ 4 ദിവസം കൊണ്ടാണ് പൂർത്തികരിച്ചത്.ശില്പത്തിൻ്റെ ഒരു ഭാഗത്ത് പുന്നപ്ര വയലാർ സമര പോർമുഖവും, പട്ടാള വെടിവെയ്പും,രക്തരൂക്ഷിതമായ സമര ചരിത്രവും കൊത്തിയെടുത്തിട്ടുണ്ട്.
CPl M പതാകയും, വിപ്ലവ സൂര്യൻ അടയാളവും വി എസിൻ്റെ മുഖവും കൊത്തിയെടുത്തിട്ടുണ്ട്. മുഖത്തിന് താഴെയായി
സഖാവ് വി.എസ് ഉദ്ദരിച്ച ടി.എസ് തിരുമുമ്പിൻ്റെ കവിതാ ശലകവും
തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം;
തല നരക്കാത്തതല്ലെന്‍ യുവത്വവും;
പിറവിതൊട്ടു നാളെത്രയെന്നെണ്ണുമ-
പ്പതിവുകൊണ്ടല്ലളപ്പതെന്‍ യൗവനം
കൊടിയ ദുഷ്പ്രഭുത്വത്തിന്‍ തിരുമുമ്പില്‍
തലകുനിക്കാത്ത ശീലമെന്‍ യൗവനം. എന്ന ആപ്തവാക്യം
കൊത്തിയെടുത്തിട്ടുണ്ട്.
കേരള രാഷ്ട്രീയ ചരിത്രത്തിൽ സവിശേഷ സ്ഥാനമുള്ള സഖാവിൻ്റെ ഈ നൂറ്റി ഒന്നാം പിറന്നാൾ ദിനത്തിൽ “വിപ്ലവ സൂര്യൻ VS ” എന്ന നവ മാധ്യമ കൂട്ടായ്മ ഇതുവരെ നൽകിയതിൽ വച്ച് ഏറ്റവും നല്ല ഒരു സ്നേഹോപഹാരം തന്നെയായിരിക്കും. ഈ ദാരുശില്പം.
ഈ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകിയവർ .ജോയ് കൈതാരത്ത്, സനൽ ദാസ് KV ബാംഗ്ലൂർ
മോഹനൻ സി. മടിക്കൈ ,അരുൺ കോശി പത്തനംതിട്ട .