മൃഗസംരക്ഷണ വകുപ്പിൽ സ്റ്റാഫ് പാറ്റേൺ പുനക്രമീകരിക്കണം. മൃഗസംരക്ഷണ വകുപ്പ് സ്റ്റാഫ് അസോസിയേഷൻ.*
*മൃഗസംരക്ഷണ വകുപ്പിൽ സ്റ്റാഫ് പാറ്റേൺ പുനക്രമീകരിക്കണം. മൃഗസംരക്ഷണ വകുപ്പ് സ്റ്റാഫ് അസോസിയേഷൻ.*
മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാരുടെ സ്റ്റാഫ് പാറ്റേൺ കാലോചിതമായി പരിഷ്കരിക്കുകയും പുനക്രമീകരിക്കുകയും ചെയ്യണമെന്ന് കാഞ്ഞങ്ങാട് വച്ച് നടന്ന കേരള മൃഗസംരക്ഷണ വകുപ്പ് സ്റ്റാഫ് അസോസിയേഷൻ കാസർഗോഡ് ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. മൃഗാശുപത്രിയിലെ ജീവനക്കാരുടെ സേവന വേതന കാര്യങ്ങൾ ഉൾപ്പെടെ കൈകാര്യം ചെയ്യുന്നതിന് മൃഗശുപത്രിയിൽ ക്‌ളാർക്ക് തസ്തിക സൃഷ്ടിക്കണമെന്നും, സമ്മേളനം ആവശ്യപെട്ടു. ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ നരേഷ് കുമാർ കുന്നിയൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ എച്ച് ഡി എസ് എ സംസ്ഥാന പ്രസിഡന്റ് ഉമാദേവി എ, ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ഇ മനോജ് കുമാർ, സെക്രട്ടറി സി കെ ബിജുരാജ്, വൈസ് പ്രസിഡന്റ് ജി സുരേഷ് ബാബു, ജോയിന്റ് സെക്രട്ടറി പ്രദീപ് കുമാർ, കെ എച്ച് ഡി എസ് എ സംസ്ഥാന സെക്രട്ടറി റീജ പി എന്നിവർ സംസാരിച്ചു.
ജില്ലാ പ്രസിഡന്റ് അബ്ദുൾ ഖാദർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി വേണുഗോപാലൻ ടി വി സ്വാഗതവും ഉബൈദുൾ റഹ്മാൻ പി വരവ് ചെലവ് കണക്കും ശശിന്ദ്രൻ എം വി നന്ദിയും പറഞ്ഞു.