പരിസ്ഥിതി സംരക്ഷണത്തിന് മിയാവാക്കി വനവത്കരണം നടപ്പാക്കി കാഞ്ഞങ്ങാട് റോട്ടറി.
പരിസ്ഥിതി സംരക്ഷണത്തിന് മിയാവാക്കി വനവത്കരണം നടപ്പാക്കി കാഞ്ഞങ്ങാട് റോട്ടറി.
കാഞ്ഞങ്ങാട്: പരിസ്ഥിതി സംരക്ഷണത്തിന് മിയാവാക്കി വനവത്കരണം നടപ്പാക്കി കാഞ്ഞങ്ങാട് റോട്ടറി. പറക്കളായിയിലെ പി.എൻ.പി.എസ് ആയുർവേദ മെഡിക്കൽ കോളേജിലാണ് മിയാവാക്കി വനവത്കരണ പദ്ധതി നടപ്പാക്കിയത്. ഇത്തിരി സ്ഥലത്ത് കൊച്ചു വനം എന്നതാണ് മിയാവാക്കി രീതിയുടെ ആശയം. നന്നായി നിലമൊരുക്കിയ ശേഷം അടുത്തടുത്ത് നടുന്ന ചെടികൾ സൂര്യപ്രകാശത്തിനായി മത്സരിച്ച് കാടായി മാറുന്നതാണ് മിയാവാക്കി രീതി. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. സന്തോഷ് ശ്രീധർ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് റോട്ടറി പ്രസിഡൻ്റ് അഡ്വ. എ. രാധാകൃഷ്ണൻ അധ്യക്ഷനായി. മുൻ പ്രസിഡൻ്റ് ശ്യാംകുമാർ പുറവങ്കര പദ്ധതി വിശദീകരിച്ചു. മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.ലിജി ജോസഫ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.എ.ശ്രീജ, റോട്ടറി മേഖലാ കോഓർഡിനേറ്റർ എം.കെ. രാധാകൃഷ്ണൻ, അസിസ്റ്റൻ്റ് ഗവർണർ വി.വി. ഹരീഷ്, വി.വി. മുസ്തഫ, എം.വി. മുരളി, എം. വിനോദ് എന്നിവർ സംസാരിച്ചു.