വാദ്യകലാകാരന്മാർക്ക് രണ്ടായിരം രൂപ മിനിമം പ്രതിഫലം നിശ്ചയിക്കണം.കേരള ക്ഷേത്ര വാദ്യ കലാ അക്കാദമി കാസറഗോഡ് ജില്ലാ കൺവെൻഷൻ.
വാദ്യകലാകാരന്മാർക്ക് രണ്ടായിരം രൂപ മിനിമം പ്രതിഫലം നിശ്ചയിക്കണം.കേരള ക്ഷേത്ര വാദ്യ കലാ അക്കാദമി കാസറഗോഡ് ജില്ലാ കൺവെൻഷൻ.
കാഞ്ഞങ്ങാട്:താരതമ്യേന വരുമാനം കുറഞ്ഞ കലാകാരന്മാരായ വാദ്യകലാകാരന്മാർക്ക് രണ്ടായിരം രൂപ മിനിമം പ്രതിഫലം ലഭ്യമാക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള ക്ഷേത്ര വാദ്യ കലാ അക്കാദമി കാസർഗോഡ് ജില്ലാ കൺവെൻഷൻ പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. ഹൊ സ്ദുർഗ്ഗ് ലയൺസ് ക്ലബ്ബ് ഹാളിൽ വച്ച് നടന്ന കൺവെൻഷന് ജില്ലാ രക്ഷാധികാരികളായ കലാചാര്യ ഗോവിന്ദമാരാർ മഡിയൻ, വാദ്യ രത്നം മുരളീധരൻ മാരാർ പെരുതടി എന്നിവർ ചേർന്ന് ദീപ പ്രോജ്വലനം നടത്തിയതോടുകൂടി തുടക്കമായി.
തുടർന്ന് പെരുതടി ബിജു മാരാർ സോപാന സംഗീതം അവതരിപ്പിച്ചു. ജില്ലാ കൺവെൻഷന്റെ ഉദ്ഘാടനം കേരള ക്ഷേത്ര വാദ്യകലാ അക്കാദമി സംസ്ഥാന വൈസ് പ്രസിഡണ്ട് വാസു വാര്യർ പുൽപ്പള്ളി നിർവഹിച്ചു. അക്കാദമി ജില്ലാ പ്രസിഡണ്ട് ജനാർദ്ദനൻ കുട്ടമത്ത് അധ്യക്ഷത വഹിച്ചു. അക്കാദമി സംസ്ഥാന ഉന്നതാ അധികാര സമിതി അംഗം ഡോക്ടർ രാജേഷ് മാസ്റ്റർ കക്കാട്ട്, അക്കാദമി സംസ്ഥാന സമിതി അംഗങ്ങളായ രാമപുരം രാജു, നീലേശ്വരം സന്തോഷ് മാരാർ എന്നിവർ വിശിഷ്ട അതിഥിയായി കൺവെൻഷനിൽ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി മണികണ്ഠൻ ഉപ്പിലിക്കൈ അനുശോചന പ്രമേയം അവതരിപ്പിച്ചു. അക്കാദമി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി വാദ്യരത്നം മടിക്കൈ ഉണ്ണികൃഷ്ണ മാരാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് പനയാൽ മോഹന മാരാർ, ജില്ലാ ജോയിൻ സെക്രട്ടറി തൃക്കരിപ്പൂർ ജയരാമമാരാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അക്കാദമി ജില്ലാ സെക്രട്ടറി രാജേഷ് തൃക്കണ്ണാട് സ്വാഗതവും ജില്ല ട്രഷറർ മഡിയൻ രഞ്ജുമാരാർ നന്ദിയും പറഞ്ഞു.
കൺവെൻഷനിൽ വച്ച് സോപാന സംഗീതം അവതരിപ്പിച്ച ബിജു മാരാർ പെരുതടി, സംസ്ഥാന വൈസ് പ്രസിഡണ്ട് വാസു വാര്യർ പുൽപ്പള്ളി, വിശിഷ്ടാതിഥിയായ രാമപുരം രാജു എന്നിവരെ പൊന്നാടയണിയിച്ച് ആദരിക്കുന്ന ചടങ്ങും നടന്നു. പ്രവർത്തന റിപ്പോർട്ട് ,വരവ്- ചിലവ് കണക്ക് അവതരണം, ചർച്ച മറുപടി എന്നിവക്ക് ശേഷം റിപ്പോർട്ടും വരവ് ചിലവും അംഗീകരിച്ചു. 21 അംഗ നിലവിലെ ജില്ലാ കമ്മിറ്റി അംഗങ്ങളിൽ 2 പേരെ മാറ്റി ,പകരം 2 പേരെ ഉൾപ്പെടുത്തി. ഭാരവാഹികൾ മാറ്റമില്ല. ജനാർദ്ധനൻ കൂട്ടമത്ത് (പ്രസി), പനയാൽ മോഹനമാരാർ, പുല്ലൂർ മോഹന മാരാർ (വൈസ് പ്രസി), രാജേഷ് തൃക്കണ്ണാട് (സെക്രട്ടറി), തൃക്കരിപ്പൂർ ജയരാമമാരാർ, മണികണ്ഠൻ ഉപ്പിലിക്കൈ (ജോയിൻ സെക്ര),മഡിയൻ രഞ്ജു മാരാർ (ട്രഷറർ). 10 അംഗ സംസ്ഥാന കൺവെൻഷൻ പ്രതിനിധികളെയും തെരഞ്ഞെടുത്തു.