അറുപതുകളിലെ കുറ്റ്യാട്ടൂർ എന്ന വടക്കൻ ഗ്രാമത്തിന്റെ നാട്ടു ചരിത്രത്തിന്റെ സ്മരണകളുമായി അരങ്ങിൽ വിപ്ലവമാകാൻ വീണ്ടും എൻ ശശിധരന്റെ “നാട്ടിലെ പാട്ട് “. പുതു തലമുറയിലെ ശ്രദ്ധേയനായ സംവിധായകൻ വിജേഷ് കാരിയുടെ രംഗാവിഷ്ക്കാരത്തിൽ കാസർഗോഡ് ‘കനൽ ‘ സാംസ്കാരിക വേദി ചെറുവത്തൂർ പഞ്ചായത്ത് ഇ എം എസ് സ്മാരക ഓഡിറ്റോറിയത്തിൽ ഒക്ടോബർ 31 ന് നാടകം അരങ്ങിലെത്തിക്കും.*

*അറുപതുകളിലെ കുറ്റ്യാട്ടൂർ എന്ന വടക്കൻ ഗ്രാമത്തിന്റെ നാട്ടു ചരിത്രത്തിന്റെ സ്മരണകളുമായി അരങ്ങിൽ വിപ്ലവമാകാൻ വീണ്ടും എൻ ശശിധരന്റെ “നാട്ടിലെ പാട്ട് “. പുതു തലമുറയിലെ ശ്രദ്ധേയനായ സംവിധായകൻ വിജേഷ് കാരിയുടെ രംഗാവിഷ്ക്കാരത്തിൽ കാസർഗോഡ് ‘കനൽ ‘ സാംസ്കാരിക വേദി ചെറുവത്തൂർ പഞ്ചായത്ത് ഇ എം എസ് സ്മാരക ഓഡിറ്റോറിയത്തിൽ ഒക്ടോബർ 31 ന് നാടകം അരങ്ങിലെത്തിക്കും.*

നാടക സങ്കൽപ്പങ്ങളാകെ പൊളിച്ചെഴുതി ആസ്വാദകരെ പിടിച്ചിരുത്തി ചിന്തിപ്പിക്കാൻ അരങ്ങിൽ വിപ്ലവം സൃഷ്ടിക്കാൻ ‘നാട്ടിലെ പാട്ട്’ നാടകമൊരുങ്ങി. തിമിരി, കുട്ടമ്മത്ത്, കൊടക്കാട് എന്നിവിടങ്ങളിലായി റിഹേഴ്‌സൽ പൂർത്തിയാക്കിയ നാടകം ഈ മാസം 31 ന് ചെറുവത്തൂർ ഇ. എം. എസ് ഓപ്പൺ ഓഡിറ്റോറിയത്തിൽ അരങ്ങേറും. നോവലിസ്റ്റ് സി.വി ബാലകൃഷ്ണൻ ഉദ്‌ഘാടനം നിർവ്വഹിക്കും.ആദ്യ അവതരണത്തിന് നാടകകൃത്ത് എൻ.ശശിധരനും മുൻ എം പി കരുണാകരനും എത്തും. മലയാളിയുടെ പൊതുബോധത്തിലും സംസ്‌കാരത്തിലും അരാഷ്ട്രീയതയുടെ അധിനിവേശം പ്രബലമായി കൊണ്ടിരിക്കുന്ന പുതിയ കാലത്ത് നാടകം പോലെയുള്ള കലാരൂപത്തിന് അതിജീവന സാധ്യതയുണ്ടോ എന്ന അന്വേഷണത്തിൻ്റെ ഭാഗമായി രൂപം കൊണ്ട കൂട്ടായ്മ കനൽ കാസർകോട് ആണ് ‘നാട്ടിലെ പാട്ട് ‘ അണിയിച്ചൊരുക്കുന്നത്. ചരിത്രത്തെയും ചരിത്രത്തെ നയിക്കുന്ന നേതാക്കളെയും സൃഷ്ടിക്കുന്നത് ജനങ്ങളാണെന്ന ബോധ്യം നഷ്ടപ്പെടുമ്പോൾ, അരങ്ങിൻ്റെ സാധ്യതകളെ പൂർണ്ണമായും ഉപയോഗപ്പെടുത്തി ലളിതവും സുതാര്യവുമായ രംഗഭാഷയിലൂടെ വർത്തമാനത്തേയും ഭൂതകാലത്തേയും ആവിഷ്ക്കരിക്കുകയാണ് നാടകം. വർത്തമാന സന്ദർഭത്തിൽ മറവിക്കെതിരെ ഓർമ്മകളുടെ കലാപം എന്ന നിലയിൽ ‘നാട്ടിലെപാട്ട് നാടകം’ രംഗവേദിക്കായി സമർപ്പിക്കുകയാണ് 35 ഓളം വരുന്ന നാടക കലാകാരന്മാരുടെ സംഘം.

നാടകകൃത്തും തിരക്കഥാകൃത്തുമായ എൻ.ശശിധരന്റെ മികച്ച രചനകളിൽ ഒന്നായ നാട്ടിലെ പാട്ട് നാടകം രംഗവേദിയിൽ അത്ഭുതങ്ങൾ സൃഷ്‌ടിച്ച ഒന്നാണ്. സാമൂഹ്യ ഉച്ചനീചത്വങ്ങളും ജന്മിത്വത്തിന്റെ മാടമ്പിത്തരങ്ങളും ഗ്രാമ ജീവിതം എത്രമാത്രം ദുസ്സഹമാക്കിയിരിക്കുന്നുവെന്ന് ഈ നാടകം ഓർമ്മിപ്പിക്കുന്നു. ജന്മനാടായ കുറ്റിയാട്ടൂരിന്റെ അനുഭവ പശ്ചാത്തലത്തിൽ നിന്ന് കൊണ്ടാണ് നാടകം രചിട്ടുള്ളത്. പോയ കാലത്തിന്റെ നൊമ്പരങ്ങളും ഗ്രാമ്യജീവിതവും സമര പോരാട്ടങ്ങളും വിപ്ലവസ്മരണകളും പുതിയ കാലത്തിന്റെ വേഷപ്പകർച്ച കൂടാതെ പുനരാവിഷ്‌ക്കരിക്കുകയാണ് നാടകം. പുതു തലമുറയിലെ ശ്രദ്ധേയനായ നാടക പ്രവർത്തകൻ വിജേഷ് കാരിയാണ് നാടകം സംവിധാനം ചെയ്യുന്നത്. സുകേഷ് ചോയ്യംകോട്,ഒ പി ചന്ദ്രൻ,ജ്യോതി ചന്ദ്രൻ മുളിയാർ, സി.അമ്പുരാജ്, മധു പള്ളിക്കര, രാമചന്ദ്രൻ പാട്ടത്തിൽ, കെ.പി രാമകൃഷ്ണൻ, ദിപീഷ്, ശോഭബാലൻ, ശശി നടക്കാവ്, പ്രേമചന്ദ്രൻ, ലക്ഷ്മണൻ, ജനാർദ്ദനൻ, ഗോപാലകൃഷ്ണൻ, രവികുമാർ, പ്രമോദ്, ശ്രീധരൻ,പി.സിന്ധു,മൃദുലഭായി,ജ്യോതി ലക്ഷ്മി തുടങ്ങി മുപ്പത്തഞ്ചോളം കലാകാരൻമാർ നാടകത്തിൽ വേഷമിടുന്നു.
ആലാപനം: ഉമേഷ് നീലേശ്വരം. ശബ്ദമിശ്രണം: നിഷാന്ത് തലയടുക്കം, പശ്ചാത്തല സംഗീതം: ജോൺസൺ പുഞ്ചക്കാട്, സെറ്റ് ഡിസൈൻ സിംഗ് : സുനിൽകുമാർ കാരിയിൽ, പ്രോപ്രട്ടീസ്& മെയ്ക്ക് അപ്: ഭാസി വർണ്ണലയം,
ദീപ സംവിധാനം: മനു നടക്കാവ്, സംഗീത നിയന്ത്രണം: സുരാഗ് ചന്തേര എന്നിവരാണ് നാടകത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നത്.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close