അയൽപക്ക സംസ്കാരവും സൗഹൃദവും തിരിച്ചു പിടിച്ച് വീട്ടുമുറ്റ പുസ്തകചർച്ച* ചെമ്പ്രകാനം:അയൽക്കാർ പോലും അന്യരായിക്കൊ ണ്ടിരിക്കുന്ന വർത്തമാന കാലത്ത് ,സ്വയം സൃഷ്ടിച്ച മതിൽക്കെട്ട് ഭേദിച്ച്, വിളി പ്പുറത്തുള്ള സഹജീവിയുടെ വീട്ടുമുറ്റത്ത് ഒത്തുകൂടി വർത്തമാനം പറയുന്നതി ൻ്റെയും ഒന്നിച്ചൊരു ചായ കുടിക്കുന്നതിൻ്റെയും സുഖം അനുഭവിക്കുക എന്നതു കൂടിയാണ് പുസ്തക ചർച്ചയെ വീട്ടുമുറ്റത്തേക്ക് കൊണ്ടുവരുന്നതിൻ്റെ പ്രസക്തിയെന്ന് സാംസ്കാ രിക പ്രവർത്തകനും പ്രഭാ ഷകനുമായ ഒയോളം നാരാ യണൻ അഭിപ്രായപ്പെട്ടു.
*അയൽപക്ക സംസ്കാരവും സൗഹൃദവും തിരിച്ചു പിടിച്ച് വീട്ടുമുറ്റ പുസ്തകചർച്ച*
ചെമ്പ്രകാനം:അയൽക്കാർ പോലും അന്യരായിക്കൊ ണ്ടിരിക്കുന്ന വർത്തമാന കാലത്ത് ,സ്വയം സൃഷ്ടിച്ച മതിൽക്കെട്ട് ഭേദിച്ച്, വിളി പ്പുറത്തുള്ള സഹജീവിയുടെ വീട്ടുമുറ്റത്ത് ഒത്തുകൂടി വർത്തമാനം പറയുന്നതി ൻ്റെയും ഒന്നിച്ചൊരു ചായ കുടിക്കുന്നതിൻ്റെയും സുഖം അനുഭവിക്കുക എന്നതു കൂടിയാണ് പുസ്തക ചർച്ചയെ വീട്ടുമുറ്റത്തേക്ക് കൊണ്ടുവരുന്നതിൻ്റെ പ്രസക്തിയെന്ന് സാംസ്കാ രിക പ്രവർത്തകനും പ്രഭാ ഷകനുമായ ഒയോളം നാരാ യണൻ അഭിപ്രായപ്പെട്ടു.
ചെമ്പ്രകാനം അക്ഷര വായനശാല& ഗ്രന്ഥാലയം സംഘടിപ്പിച്ച പ്രഥമ വീട്ടു
മുറ്റ ചർച്ചയിൽ അഖിൽ പി. ധർമ്മജൻ്റെ’റാം C/o ആനന്ദി ‘എന്ന വൈറൽ നോവൽ പരിചയപ്പെടുത്തിക്കൊണ്ടു സംസാരിക്കുക യായിരുന്നു നാരായണൻ മാഷ്. നഷ്ടപ്പെട്ടു പോയ അയൽ പക്ക സംസ്കാരവും സൗഹൃദവും തിരിച്ചു പിടിക്കേണ്ടത് പുതിയ കാലത്ത് എന്തുകൊണ്ടും അനിവാര്യമാ ണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ ഉൾപ്പെടുന്ന പുതുതലമുറ സൗഹൃദ ങ്ങൾക്ക് കൽപ്പിക്കുന്ന വില എത്രമാത്രം വലു താണെന്ന് നമുക്ക് കാണിച്ചുതരിക യാണ് ‘റാം C/o ആ നന്ദി ‘ എന്ന ആത്മാംശമുള്ള നോവലിലൂടെ യുവ എഴുത്തു കാരനായ അഖിൽ പി.ധർമ്മജൻ ചെയ്യുന്നതെന്ന് പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട്
അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര കഥാപാത്രമായ റാം പലതുകൊണ്ടും എഴുത്താ ളായ അഖിൽ തന്നെയാകു മ്പോൾ ,പ്രണയവും പ്രതികാ
രവും പകയുമെല്ലാം ഇതിൽ കാണാമെങ്കിലും എല്ലാറ്റിലും മേലെയാണ് സൗഹൃദങ്ങളെ ചേർത്തുപിടിക്കുന്നതിനും പരിഗണിക്കുന്നതിനും നോവൽ നൽകുന്ന
ഊന്നൽ.അതുതന്നെയായിരിക്കണം തങ്ങളു ടെ കൂട്ടത്തിൽ ഒരുത്തൻ എഴുതിയ നോവൽ വായിക്കാനും പരമാവധി ആളുകളെക്കൊണ്ട് വായിപ്പിക്കാനും യുവത മുന്നിട്ടിറങ്ങിയതും സോ ഷ്യൽ മീഡിയിലൂടെ അതിനെ വൈറൽ ആക്കിയതും. എഴുത്തുകാരൻ വായ നക്കാർക്കായി കരുതി വെച്ച സർപ്രൈസ് പൊ ളിക്കാതെയും,എന്നാൽ അവരുടെ മനസ്സിലേക്ക് കഥാപാത്രങ്ങളെ പ്രതി ഷ്ഠിച്ച് കഥയറിയാനുള്ള ആകാംക്ഷ അവരി ൽ ജനിപ്പിച്ചു കൊണ്ടുമുള്ള പുസ്തകപരിചയം ഏറെ ഹൃദ്യമായി . നാല്പതോളം പേർ ആദ്യാവസാനം പങ്കെ ടുത്ത പുസ്തക ചർച്ചയിൽ ഗ്രന്ഥശാലാ സെക്രട്ടറി കെ.എം. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. ദിവ്യ , സുമ,പ്രിയ, അനിത എന്നി വർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.വീട്ടുകാരിയും വനിതാവേദി സെക്രട്ടറി യുമായ പി.വി. ശ്രീജ സ്വാഗത വും വായനശാലാ സെക്രട്ടറി കെ. തമ്പാൻ നന്ദിയും പറഞ്ഞു. അടുത്ത മാസത്തെ കൂടിയിരിപ്പിനുള്ള
വീട് നിശ്ചയിച്ചു കൊണ്ടാണ്
രണ്ടര മണിക്കൂർ നീണ്ട പരി
പാടി സമാപിച്ചത്.