പടന്നക്കടപ്പുറം ടൗൺ,വലിയപറമ്പ ബീച്ച് സൗന്ദര്യവൽക്കരണവും, ഉദ്ഘാടനം ചെയ്തു.
പടന്നക്കടപ്പുറം ടൗൺ,വലിയപറമ്പ ബീച്ച് സൗന്ദര്യവൽക്കരണവും,
ഉദ്ഘാടനം ചെയ്തു.
വലിയപറമ്പ : മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെ പടന്നക്കടപ്പുറം ടൗൺ,
വലിയപറമ്പ ബീച്ച് ശുചീകരണവും സൗന്ദര്യവൽക്കരണവും വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഉദ്ഘാടനം ചെയ്തു. ഗ്രീൻ ക്ലീൻ വലിയപറമ്പിന്റെ ഭാഗമായി 2025 മാർച്ച് 30 ന് മാലിന്യ മുക്ത പഞ്ചായത്തായി വലിയപറമ്പ പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായുള്ള പ്രവർത്തനത്തിൽ തീരദേശ ജനത മികച്ച രീതിയിലാണ് സഹകരിച്ചു കൊണ്ടിരിക്കുന്നത്. ക്ലബ്ബ് പ്രവർത്തകരും കലാസമിതി പ്രവർത്തകരും, പടന്നക്കടപ്പുറം ടൗൺ സൗന്ദര്യവൽക്കരണത്തിനും, ബീച്ച് സൗന്ദര്യവൽക്കരണത്തിനും നൽകിയ സംഭാവനകൾ മാതൃകാപരമാണെന്നും, ഗ്രീൻ ക്ലീൻ വലിയവലിയപറമ്പിൻ്റെ ഭാഗമായുള്ള പദയാത്ര, ഫ്ലാഷ് മോബ് , വീട്ടുമുറ്റ സൗസ്സ് ഉൾപ്പെടെയുള്ള പരിപാടികൾക്ക് തീരദേശ ജനതയുടെ പരിപൂർണ്ണ സഹകരണവും അഭ്യർത്ഥിക്കുകയാണെന്നും പ്രസിഡൻ്റ് വി.വി. സജീവൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
വൈസ് പ്രസിഡണ്ട് പി.ശ്യാമള അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ
ഖാദർ പാണ്ഡ്യാല, ഇ.കെ മല്ലിക , മെഡിക്കൽ ഓഫീസർ ഡോ. ശ്രീകുമാർ, ആർ.പി. വിജയൻ കാന,പി.കെ. സുമതി എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് സെക്രട്ടറി ജയകുമാർ സ്വാഗതവും,
കൺസോഷ്യം സെക്രട്ടറി അഞ്ജു നന്ദിയും പറഞ്ഞു.