നീലേശ്വരം പ്രമോദ് മാരാര്‍ക്ക് വീരശൃംഖല സമര്‍പ്പിച്ചു.

നീലേശ്വരം പ്രമോദ് മാരാര്‍ക്ക് വീരശൃംഖല സമര്‍പ്പിച്ചു.

വാദ്യകലയില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കിയ നീലേശ്വരം പ്രമോദ് മാരാര്‍ക്ക് വീരശൃംഖല സമര്‍പ്പിച്ചു. രണ്ട് ദിവസങ്ങളിലായി നീലേശ്വരം പാലസ് ഗ്രൗണ്ടില്‍ അമൃതം പ്രമോദം എന്ന പേരില്‍ നടന്ന പരിപാടിയില്‍ വെച്ച് പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, പത്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രമോദ് മാരാര്‍ക്ക് വീരശൃംഖല സമര്‍പ്പിച്ചത്. സംഗീതരത്നം കാഞ്ഞങ്ങാട് രാമചന്ദ്രന്‍ പ്രമോദ് മാരാരെ പൊന്നാട അണിയിച്ചു.. ഡോ. ചെറുതാഴം കുഞ്ഞിരാമ മാരാര്‍ പുഷ്പഹാര സമര്‍പ്പണവും മഡിയന്‍ രാധാകൃഷ്ണ മാരാര്‍ കീര്‍ത്തിപത്ര സമര്‍പ്പണവും കെ.സി മാനവര്‍മ്മരാജ കീര്‍ത്തിഫലക സമര്‍പ്പണവും ചെറുതാഴം ചന്ദ്രന്‍ മാരാര്‍ മംഗളപത്ര സമര്‍പ്പണവും നിര്‍വ്വഹിച്ചു. സമാദരണ സദസ്സ് ബഹു. തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അമൃതം പ്രമോദം സംഘാടക സമിതി ചെയര്‍മാന്‍ പ്രൊഫ. കെ.പി ജയരാജന്‍ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ ഡോ. കെ.വി രാജേഷ് കക്കാട്ട് വീരശൃംഖല സ്വീകര്‍ത്താവിനെ പരിചയപ്പെടുത്തി. കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, അന്തിക്കാട് പത്മനാഭന്‍, മട്ടന്നൂര്‍ ശിവരാമ മാരാര്‍, തൃക്കരിപ്പൂര്‍ രാമകൃഷ്ണ മാരാര്‍, ചെറുതാഴം ചന്ദ്രന്‍ മാരാര്‍, ഹരിദാസ് ചെര്‍പ്പുളശ്ശേരി, കെ.വി വിനോദ്, കെ. ഗംഗാധരമാരാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ നീലേശ്വരം ഉണ്ണിക്കൃഷ്ണന്‍ സ്വാഗതവും മണികണ്ഠന്‍ ഉപ്പിലിക്കൈ നന്ദിയും പറഞ്ഞു.


രാവിലെ ദിപപ്രോജ്ജ്വലനത്തിന് ശേഷം ഇരട്ടക്കേളിയും പ്രശസ്ത സോപാന സംഗീതഞ്ജന്‍ അമ്പലപ്പുഴ വിജയകുമാര്‍ സോപാന സംഗീതവും അവതരിപ്പിച്ചു. തുടര്‍ന്ന് ഗുരുവന്ദനം നടന്നു. നീലേശ്വരം പ്രമോദ് മാരാരുടെ പ്രമാണത്തില്‍ 50 ഓളം കലാകാരന്മാര്‍ അണിനിരന്ന പഞ്ചവാദ്യം അമൃതം പ്രമോദത്തിന് മാറ്റുകൂട്ടി. വീരശൃംഖല സമര്‍പ്പണത്തിന് ശേഷം മട്ടന്നൂര്‍ ശ്രീകാന്ത്, മട്ടന്നൂര്‍ ശ്രീരാജ്, ചിറക്കല്‍ നിധീഷ് തുടങ്ങിയവര്‍ ട്രിപ്പിള്‍ തായമ്പക അവതരിപ്പിച്ചു. പരിപാടിയുടെ ഒന്നാം ദിവസത്തില്‍ അഖില കേരള തായമ്പക മത്സരം, ദേശീയ വാദ്യകലാ സെമിനാര്‍, മാവേലിക്കര അഖില്‍ കൃഷ്ണയും സംഘവും അവതരിപ്പിച്ച മ്യൂസിക് ഫ്യൂഷന്‍, പ്രശസ്ത സിനിമാതാരം രചന നാരായണന്‍കുട്ടി അവതരിപ്പിച്ച കൂച്ചിപ്പുടി നട്ടുവമേള എന്ന നൃത്തസന്ധ്യയും അരങ്ങേറി.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close