കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപറേഷൻ്റേയും നായർ സർവ്വീസ് സൊസൈറ്റി സോഷ്യൽ സർവ്വീസ് ഡിപ്പാർട്ടുമെൻ്റിൻ്റെയും ധനലക്ഷ്മി ബാങ്കിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഹോസ്ദൂർഗ് താലൂക്ക് എൻ.എസ് എസ് യൂണിയൻ ഹാളിൽ വെച്ച് നടന്ന സംരംഭകത്വ സെമിനാർ കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപറേഷൻ ചെയർമാൻ ശ്രീ കെ.ജി. പ്രേംജിത്ത് ഉൽഘാടനം ചെയ്തു.

എൻ.എസ് എസ് കരയോഗം രജിസ്ട്രാർ ശ്രീ. വി.വി. ശശിധരൻ നായർ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ “സമുന്നതി ” പദ്ധതികളുടെ അവലോകനവും വിശദീകരണവും മുന്നോക്ക സമുദായ കോർപ്പറേഷൻ അസിസ്റ്റൻ്റ് സെക്ഷൻ ഓഫീസർ ശ്രീ . ദീപുഭാസ്കർ നടത്തി. താലൂക്ക് യൂണിയൻ പ്രസിഡണ്ട് ശ്രി. കെ. പ്രഭാകരൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ മലബാർ മേഖലയിലെ 15 താലൂക്ക് യൂണിയൻ സെക്രട്ടറിമാരും പ്രതിനിധികളും പങ്കെടുത്തു.ധനലക്ഷ്മി ബാങ്ക് മാനേജർ ശ്രീമതി വി.സന്ധ്യ , സോഷ്യൽ സർവ്വീസ് ഡിപ്പാർട്ട് മെൻ്റ് ഓഡിറ്റർ ശ്രീ പി.നാരായണൻ നായർ എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി ശ്രി. പി. ജയ പ്രകാശ് സ്വാഗതവും വനിതാ യൂണിയൻ പ്രസിഡണ്ട് ശ്രീമതി. ടി.വി. സരസ്വതി ടീച്ചർ നന്ദിയും പറഞ്ഞു.