നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ സമഗ്രമായ ജുഡീഷ്യൽ അന്വേഷണം വേണം തീയ്യ ക്ഷേമ സഭ*
*നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ സമഗ്രമായ ജുഡീഷ്യൽ അന്വേഷണം വേണം തീയ്യ ക്ഷേമ സഭ*
നീലേശ്വരം വീരർകാവ് അഞ്ഞൂറ്റമ്പലത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന വെടിക്കെട്ടിൽ സമഗ്രമായ ജുഡീഷ്യൽ അന്വേഷണം നടത്തണം മരണമടഞ്ഞവരുടെയും ഗുരുതരാവസ്ഥയിലുള്ളവരുടെയും ആശ്രിതർക്ക് ഉടനടി സർക്കാർ ജോലി നൽകണമെന്ന് തീയ്യ ക്ഷേമ സഭ സംസ്ഥാന കമ്മിറ്റി ഗവൺമെന്റിനോട് ആവശ്യപ്പെട്ടു.
ക്ഷേത്ര ആഘോഷ കമ്മിറ്റിയുടെ തികഞ്ഞ അശ്രദ്ധയാണ് ഇത്രയും വലിയ ദുരന്തം വരുത്തിവെക്കാൻ കാരണമായത് മാത്രമല്ല തികഞ്ഞ അശ്രദ്ധയിൽ വെടിക്കോപ്പ് സൂക്ഷിച്ചതും വെടി പൊട്ടിച്ചതുമാണ് ഈ മഹാദുരന്തത്തിന് കാരണം.
പൊള്ളലേറ്റവരുടെ അവസ്ഥ വളരെ ദയനീയമാണ് അവരുടെ ദൈനംദിന ജീവിതത്തിനുള്ള സാമ്പത്തിക സഹായം ക്ഷേത്ര കമ്മിറ്റി നൽകണമെന്ന് തീയ്യ ക്ഷേമ സഭ ആവശ്യപ്പെട്ടു
ഉത്സവകാലം ആരംഭിച്ചത് മുതൽ തനത് ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിച്ചു മുറുകെപ്പിടിക്കുന്നതോടൊപ്പം കാവുകളും തറവാടുകളും വാണിജ്യ താൽപര്യത്തിന്റെ അടിസ്ഥാനത്തിൽ നടത്തുന്ന പരിപാടികൾ ഒഴിവാക്കണമെന്നും തീയ്യ ക്ഷേമ സഭ അധികൃതരോട്ആവശ്യപ്പെട്ടു
വടക്കേ മലബാറിലെ ക്ഷേത്ര ആചാര സ്ഥാനികരെയും ആചാരങ്ങളെയും അവഗണിച്ചുകൊണ്ട് ഇല്ലായ്മ ചെയ്യുന്ന ഗൂഢമായ പ്രവണതയെ സർവ്വശക്തിയും ഉപയോഗിച്ച് തീയക്ഷേമസഭ ചെറുക്കും
സമുദായ അംഗങ്ങളെ അണിനിരത്തിക്കൊണ്ട് മഹാ സമ്മേളനവും അവകാശ പ്രഖ്യാപന കൺവെൻഷനും നടത്തുകയും മുഴുവൻ സമുദായ അംഗങ്ങളെയും തിയക്ഷേമസഭയുടെ കൊടിക്കീഴിൽ അണിനിരത്താനുള്ള തീവ്ര പ്രചരണ പ്രചാരണ പരിപാടി ആരംഭിക്കാനും ഇനിയും സമുദായത്തെ അവഗണിച്ച് മുന്നോട്ടു പോവുകയാണെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് തീയ്യ ക്ഷേമ സഭ സംസ്ഥാന പ്രസിഡണ്ട് ഹരിഹരസുതൻ സംസ്ഥാന ജനറൽ സെക്രട്ടറി വിനോദൻ തുരുത്തി സംസ്ഥാന രക്ഷാധികാരി രവി കുളങ്ങര കാസർഗോഡ് ജില്ലാ പ്രസിഡണ്ട് സന്തോഷ് ടി , ഷാജി കാരാട്ട്,എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു