കേരള വാട്ടർ അതോറിറ്റി പെൻഷണേഴ്സ് കോൺഗ്രസ്സ് ജില്ല സമ്മേളനം
കേരള വാട്ടർ അതോറിറ്റി പെൻഷണേഴ്സ് കോൺഗ്രസ്സ് ജില്ല സമ്മേളനം
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പെൻഷൻ നിഷേധിക്കുന്ന സംസ്ഥാന സർക്കാരിൻ്റെ നിലപാട് അപലപനീയമെന്ന് കേരള വാട്ടർ അതോറിറ്റി പെൻഷണേഴ്സ് കോൺഗ്രസ്സ് കാസറഗോഡ് ജില്ല സമ്മേളനം.
വാട്ടർ അതോറിറ്റി നഷ്ടത്തിൽ പ്രവർത്തിക്കുന്ന ഒരു പൊതുമേഖലാ സ്ഥാപനമാണ്. നഷ്ടത്തിൽ പ്രവർത്തിക്കാൻ കാരണം സർക്കാരിന്റെ കെടുകാര്യസ്ഥതയും കാര്യക്ഷമത ഇല്ലായ്മയുമാണ്. ജലജീവൻ മിഷന്റെ പേരിൽ കോടിക്കണക്കിന് രൂപയുടെ ധൂർത്തും അഴിമതിയും നടത്തിയതിന്റെ പാപഭാരം പാവപ്പെട്ട പെൻഷൻകാരുടെ പെൻഷൻ ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് ക്രൂരതയാണെന്ന് ജില്ലാ സമ്മേളനത്തിൽ സംസാരിച്ച സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ.വി.അബ്ദുൾ ബഷീർ പറഞ്ഞു.സംഘടനാ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സംസ്ഥാന വൈസ്പ്രസിഡന്റുമാരായ ശ്രീ. എം .മമ്മു, ബാബു മണിയങ്ങാനം, ട്രഷറർ ശ്രീ. വി.വി. ഗോവിന്ദൻ, പ്രഭാകരൻ കരിച്ചേരി, പ്രശോഭ് കുമാർ, കെ.വി. ദാമോദരൻ, കെ.ഭാർഗവി, പി.മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു.
ജിലാ സമ്മേളനം അഡ്വക്കേറ്റ് ടി.കെ.സുധാകരൻ ഉൽഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് ശ്രീ.വി.വി അശോകൻ അധ്യക്ഷത വഹിച്ച യോഗത്തിൽ, ഉമേശൻ വേളൂർ, കെ.പി.ബാലകൃഷ്ണൻ, പ്രമോദ് കുമാർ, വിനോദ് അരമന, എന്നിവർ സംസാരിച്ചു.
ജില്ലാ സെക്രട്ടറി എം പത്മനാഭൻ സ്വാഗതവും കെ. വി. ദാമോദരൻ നന്ദിയും പറഞ്ഞു.