കേരള ക്ഷേത്രവാദ്യകലാ അക്കാദമി സംസ്ഥാന കൺവെൻഷൻ നടത്തി, ചോറ്റാനിക്കര: കേരള ക്ഷേത്രവാദ്യകലാ അക്കാദമിയുടെ 34 മത് സംസ്ഥാന കൺവെൻഷൻ ചോറ്റാനിക്കര ടെമ്പിൾ വ്യൂ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കൺവെൻഷൻ പ്രശസ്ത സിനിമാ സംവിധായകൻ വിനയൻ ഉദ്ഘാടനം ചെയ്തു. അക്കാദമി സംസ്ഥാന പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. പിറവം എം എൽ എ അനൂപ് ജേക്കബ് മുഖ്യാതിഥിയായി

കേരള ക്ഷേത്രവാദ്യകലാ അക്കാദമി സംസ്ഥാന കൺവെൻഷൻ നടത്തി,
ചോറ്റാനിക്കര: കേരള ക്ഷേത്രവാദ്യകലാ അക്കാദമിയുടെ 34 മത് സംസ്ഥാന കൺവെൻഷൻ ചോറ്റാനിക്കര ടെമ്പിൾ വ്യൂ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കൺവെൻഷൻ പ്രശസ്ത സിനിമാ സംവിധായകൻ വിനയൻ ഉദ്ഘാടനം ചെയ്തു. അക്കാദമി സംസ്ഥാന പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. പിറവം എം എൽ എ അനൂപ് ജേക്കബ് മുഖ്യാതിഥിയായി

. ചോറ്റാനിക്കര വിജയൻ മാരാർ അനുഗ്രഹ പ്രഭാഷണം നടത്തി. പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ പുരസ്ക്കാര വിതരണം നടത്തി. കലാകാരൻമാർക്കുള്ള സഹായ പദ്ധതി ( ഹൃദയപൂർവ്വം ) പത്മശ്രീ പെരുവനം കുട്ടൻ മാരാർ നിർവ്വഹിച്ചു. സംസ്ഥാന സമിതിയുടെ ഓഫീസ് നിർവ്വഹണത്തിൻ്റെ ഫണ്ട് ശേഖരണം കിഴക്കൂട്ട് അനിയൻ മാരാർ, ചോറ്റാനിക്കര വിജയൻ മാരാരിൽ നിന്നും ഏറ്റു വാങ്ങി. എം പി ഉദയൻ, സിനിമാതാരം അനിയപ്പൻ, അക്കാദമി ജനറൽ സെക്രട്ടറി കടമേരി ഉണ്ണികൃഷ്ണമാരാർ, ഭാരവാഹികളായ വാസു വാര്യർ പുൽപ്പള്ളി, പെരുവനം സതീശൻ മാരാർ, ചെറുതാഴം ചന്ദ്രൻ മാരാർ, മടിക്കൈ ഉണ്ണികൃഷ്ണമാരാർ, കക്കാട്ട് രാജേഷ് മാസ്റ്റർ, അന്തിക്കാട് കൃഷ്ണപ്രസാദ്, സൈ ബിൻ നായത്തോട് എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ ചേന്ദമംഗലം രഘു സ്വാഗതവും, പെരുവാരം ജിഷ്ണു നന്ദിയും രേഖപ്പെടുത്തി.


തുടർന്ന് 14 ജില്ലകളിലെയും അംഗങ്ങൾ പങ്കെടുത്ത സംഘടനയുടെ പ്രതിനിധി സമ്മേളനം മുൻ ജനറൽ സെക്രട്ടറി പരയ്ക്കാട്ട് തങ്കപ്പമാരാർ ഉദ്ഘാടനം ചെയ്തു. അക്കാദമി പ്രസിഡണ്ട് അന്തിക്കാട് പത്മനാഭൻ
അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കടമേരി ഉണ്ണികൃഷ്ണമാരാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ കീഴൂട്ട് നന്ദനൻ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു.
കേരളത്തിലെ ഉത്സവ , വേല ആഘോഷങ്ങളിലെ ആന എഴുന്നള്ളിപ്പ്, വെടിക്കെട്ട് എന്നി സുഗമമായി നടത്താനാവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നുള്ള പ്രമേയവും, സ്കൂൾ യുവജനോത്സവങ്ങളിൽ വാദ്യകലാമത്സരം ആൺ കുട്ടികൾക്കും, പെൺ കുട്ടികൾക്കും വെവ്വേറെയാക്കി നടത്തണമെന്നും, കലാകാരനാണെന്ന് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് നല്കു ന്നതിന് കേരള ക്ഷേത്രവാദ്യകലാ അക്കാദമിക്ക് അധികാരം നല്കണമെന്നുള്ള പ്രമേയവും സംസ്ഥാന അസി: സെക്രട്ടറി മടിക്കൈ ഉണ്ണികൃഷ്ണമാരാർ അവതരിപ്പിച്ചു.


ബൈലോ ഭേദഗതി അസി: സെക്രട്ടറി ചേന്ദമംഗലം രഘുമാരാർ അവതരിപ്പിച്ചു. ചർച്ചയും, ചർച്ചയ്ക്കുള്ള മറുപടിയും ജനറൽ സെക്രട്ടറി
കടമേരി ഉണ്ണികൃഷ്ണമാരാർ നടത്തി. കക്കാട്ട് രാജേഷ് മാസ്റ്റർ, ചെറുതാഴംചന്ദ്രൻ മാരാർ, പുൽപ്പള്ളി വാസു വാര്യർ, അന്തിക്കാട് കൃഷ്ണപ്രസാദ്, സൈ ബിൻ നായത്തോട് എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന പുനസംഘടനയിൽ
അന്തിക്കാട് പത്മനാഭൻ
( പ്രസിഡണ്ട് )
വാസു വാര്യർ
പുൽപ്പള്ളി
പെരുവനം സതീശൻ
മാരാർ
രാമപുരം രാജു
പനങ്ങാട്ടിരി മോഹനൻ
( വൈസ് പ്രസിഡന്റ് മാർ )
കടമേരി ഉണ്ണികൃഷ്ണമാരാർ
( ജനറൽ സെക്രട്ടറി )
മടിക്കൈ ഉണ്ണികൃഷ്ണമാരാർ
ചേന്ദമംഗലം രഘുമാരാർ
അന്തിക്കാട് കൃഷ്ണപ്രസാദ്
സൈബിൻ നായത്തോട്
( അസി: സെക്രട്ടറിമാർ )
കീഴൂട്ട് നന്ദനൻ
( ട്രഷറർ )
എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close