ലേഖാ കാദംബരിക്ക് ഗുരുശ്രേഷ്ഠാ പുരസ്കാരം
ലേഖാ കാദംബരിക്ക് ഗുരുശ്രേഷ്ഠാ പുരസ്കാരം
കാഞ്ഞങ്ങാട് ശാരിരിക വെല്ലുവിളിയെ അതിജീവിച്ച് അധ്യാപനത്തിൽ മികവാർന്ന പ്രകടനം നടത്തിയ ലേഖ കാദംബരിക്ക് അഖിലേ ന്ത്യ അവാർഡി ടീച്ചേഴ്‌സ് ഫെഡറേഷൻ കേരളഘടകത്തിൻ്റെ ഗുരുശ്രേ ഷ്ഠാ പുരസ്കാരം. ബങ്കളം സ്വദേശിനിയായ ലേഖാ കാദംബരി കക്കാട്ട് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപികയാണ്.. സഹിത്യരംഗത്തെ സംഭവനകൾ, ഭിന്നശേഷിക്കു ട്ടികൾക്കും കൗമാരക്കാർക്കും വേണ്ടി നടത്തിയ പ്ര ത്യേക പ്രവർത്തനങ്ങൾ തുടങ്ങി 30-ലേറെ മികവു കൾ പരിഗണിച്ചാണ് പുരസ്‌കാരം. മാതൃഭാഷ നന്നാ യി കൈകാര്യം ചെയ്യാനറിയാത്ത കുട്ടികളെ പ്രത്യേക- പരിശീലനത്തിലൂടെ പൊതുപരീക്ഷയിൽ വിജയിപ്പി ക്കുന്നതിൽ വഹിച്ച പങ്കും സ്‌കൂളിലെ പ്രവൃത്തിപരി ചയ ക്ലബിനെ നല്ല നിലയിലെത്തിച്ചതും പരിഗണിച്ചു.. ഒട്ടേറെ കഥകളും കവിതകളുമെഴുതിയിട്ടുണ്ട്. ‘എഴു താപ്പുറങ്ങൾ’ എന്ന കഥാസമാഹാരത്തിന് മാധവിക്കുട്ടി! യുടെ പേരിലുള്ള ചെറുകഥാ പുരസ്‌കാരം, ‘പുതിയ പാഠം’ എന്ന കവിത യ്ക്ക് വൈലോപ്പള്ളിയുടെ മാമ്പഴം പ്രതിഭാ പുരസ്‌കാരം, സർവീസ് സ്റ്റോറി രചനാ മത്സരത്തിൽ ജില്ലാ ഭരണകൂടത്തിൻ്റെ പ്രത്യേക ജൂറി പുരസ്‌കാ രം എന്നിവ നേടിയിരുന്നു. 2020-ൽ പത്താംതരത്തിലെ കുട്ടികളുടെ ഗൃ ഹസന്ദർശനത്തിനിടെ വീണ് പരിക്കേറ്റ ലേഖ, ഊന്നുവടിയുടെ സഹാ യത്തോടെയാണ് നാലുവർഷമായി സ്‌കൂളിലെത്തുന്നത്