ഡിസംബർ ബുക്സ് പ്രസിദ്ധീകരിച്ച വേണുഗോപാലൻ കെ വി യുടെ “വേണുഗീതങ്ങൾ” എന്ന പുസ്തകത്തിന്റെ പ്രകാശനവും ഭക്തിഗാന സിഡിയുടെ പ്രകാശന കർമ്മവും കാലിക്കടവ് ഏച്ചിക്കുളങ്ങര ശ്രീനാരായണപുരം ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുമാരി പി പി പ്രസന്നകുമാരി പുസ്തക പ്രകാശനവും പ്രശസ്ത സംഗീത സംവിധായകൻ ഷൈൻ വെങ്കിടങ്ങ് സിഡി പ്രകാശനവും നിർവഹിച്ചു.
*ഡിസംബർ ബുക്സ് പ്രസിദ്ധീകരിച്ച വേണുഗോപാലൻ കെ വി യുടെ “വേണുഗീതങ്ങൾ” എന്ന പുസ്തകത്തിന്റെ പ്രകാശനവും ഭക്തിഗാന സിഡിയുടെ പ്രകാശന കർമ്മവും കാലിക്കടവ് ഏച്ചിക്കുളങ്ങര ശ്രീനാരായണപുരം ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുമാരി പി പി പ്രസന്നകുമാരി പുസ്തക പ്രകാശനവും പ്രശസ്ത സംഗീത സംവിധായകൻ ഷൈൻ വെങ്കിടങ്ങ് സിഡി പ്രകാശനവും നിർവഹിച്ചു.
നിറഞ്ഞ സദസ്സിൽ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ വൈസ് പ്രസിഡന്റ് എൻ രവീന്ദ്രന്റെ അധ്യക്ഷതയിൽ പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുമാരി പി പി പ്രസന്നകുമാരി പുസ്തക പ്രകാശന കർമ്മം നിർവഹിച്ചു. സാംസ്കാരിക പ്രവർത്തകൻ വിനോദ് ആലന്തട്ട പുസ്തകം ഏറ്റുവാങ്ങി. കെ വി ഗോവിന്ദൻ മാസ്റ്റർ ചടങ്ങിന് സ്വാഗതം പറഞ്ഞു.
ഭക്തിഗാന സീഡികളുടെ പ്രകാശനം പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ഷൈൻ വെങ്കിടങ്ങ് നിർവഹിച്ചു. ഏച്ചിങ്ങുളങ്ങര ശ്രീ നാരായണപുരം ക്ഷേത്രം പ്രസിഡണ്ട്, സെക്രട്ടറി, ഭരണസമിതി അംഗങ്ങൾ, ക്ഷേത്രം സംസ്കൃതി സാംസ്കാരികക്കൂട്ടായ്മ പ്രവർത്തകർ എന്നിവർ ചേർന്ന് സി ഡി കൾ ഏറ്റുവാങ്ങി.
ഗിരിജ.ടി.വി,
മീനാക്ഷി കെ.വി,
ലൈല വേണുഗോപാൽ, വല്ലി മുരളീധരൻ,
രമണി കെ. വി, ആശ കെ.വി എന്നിവർ ചേർന്ന് ഭക്തി ഗാന സി ഡി കൾ ക്ഷേത്രത്തിലേക്ക് സമർപ്പിച്ചു.
വനിതാ സാഹിതി സംസ്ഥാനവൈസ് പ്രസി സണ്ട് ശ്രീമണി.എം.പി,പിലിക്കോട് കുടുംബശ്രീ സി ഡി എസ് വൈസ് ചെയർപേർസൻ ഗീത ടി.ടി എന്നിവർ ആശംസകൾ നേർന്നു. ഗിരിജ ടി.വി ചടങ്ങിന് നന്ദി പറഞ്ഞു. തുടർന്ന് ഗാനവിരുന്ന് അരങ്ങേറി. 100 രൂപ മുഖവിലയുള്ള വേണുഗീതങ്ങൾ 80 രൂപയ്ക്ക് ആവശ്യക്കാർക്ക് നൽകി.