വ്യത്യസ്ത കൂട്ടായ്മയുമായി പൂത്തക്കാൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ

വ്യത്യസ്ത കൂട്ടായ്മയുമായി പൂത്തക്കാൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ


മടിക്കൈ :

സ്കൂളുകളിൽ പത്താംതരത്തിന്റെയും ഹയർ സെക്കൻഡറിയുടെയും വിദ്യാർത്ഥികളുടെ കൂട്ടായ്മകൾ സർവ്വസാധാരണമാകുമ്പോൾ വ്യത്യസ്തമായ ഒരു കൂട്ടായ്മയൊരുക്കി പൂത്തക്കാൽ സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ.സ്കൂൾ ആരംഭിച്ച വർഷം പ്രവേശനം നേടിയവരാണ് 43 വർഷത്തിനുശേഷം വീണ്ടും സ്കൂൾ മുറ്റത്ത് ഒത്തുചേർന്നത്. സ്കൂളിലെ ആദ്യ അധ്യാപകനായ അന്തരിച്ച ടി.വി. കുഞ്ഞുമോൻ മാസ്റ്ററെ അനുസ്മരിച്ചുകൊണ്ടാണ് യോഗം ആരംഭിച്ചത്. അന്ന് ഒന്നാന്തരത്തിൽ പ്രവേശനം നേടിയ കുട്ടികളുടെ പകുതിയോളം പേർ കൂട്ടായ്മയ്ക്ക് എത്തിച്ചേർന്നു.
കൂട്ടായ്മയുടെ ഭാരവാഹികളായി ബിന്ദു . എം. (സെക്രട്ടറി) കൃഷ്ണൻ പി (ജോയിന്റ് സെക്രട്ടറി)പുരുഷോത്തമൻ. കെ (പ്രസിഡൻറ് )രമ .വി . കെ (വൈസ് പ്രസിഡൻറ്) സുരേശൻ. കെ ( ട്രഷറർ )എന്നിവരെ തിരഞ്ഞെടുത്തു. ടി വി കുഞ്ഞാമൻ മാസ്റ്ററുടെ സ്മരണക്കായി സ്കൂൾ കോമ്പൗണ്ടിൽ കൊടിമരം നിർമ്മിച്ച നൽകാൻ തീരുമാനമായി. എം ബിന്ദു സ്വാഗതമാശംസിച്ച ചടങ്ങിൽ പുരുഷോത്തമൻ അധ്യക്ഷനായി. രമ വി.കെ. നന്ദി രേഖപ്പെടുത്തി. സ്കൂൾ ഹെഡ്മാസ്റ്റർ എം മഹേഷ് യോഗത്തിന് ആശംസകൾ നേർന്നു സംസാരിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Check Also

Close
Back to top button
.
Website Design By Bootalpha.com +91 8252992275
.
Close