കാസർകോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ;അതിഥികളെ വരവേൽക്കാൻ സ്വീകരണ കമ്മിറ്റി സൂസജ്ജം
*കാസർകോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ;അതിഥികളെ വരവേൽക്കാൻ സ്വീകരണ കമ്മിറ്റി സൂസജ്ജം*
ഉദിനൂർ : കാസർഗോഡ് റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവത്തിനായി എത്തുന്ന വിശിഷ്ടാതിഥികളെ സ്വീകരിക്കാൻ സ്വീകരണ കമ്മിറ്റി ഓഫീസ് പ്രവർത്തന സജ്ജമായി. ഓഫീസ് ഉദ്ഘാടനം പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി മുഹമ്മദ് അസ്ലം നിർവഹിച്ചു
ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.വി മധുസൂദനൻ മുഖ്യാതിഥിതിയായിരുന്നു.
സ്വീകരണ കമ്മിറ്റി ചെയർമാൻ ടി.എസ് നജീബ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ബുഷ്റ,പഞ്ചായത്തംഗങ്ങളായ ടി.കെ.പി ഷാഹിദ, സി.കെ റഹ്മത്ത്, സ്കൂൾ പ്രിൻസിപ്പാൾ പി.വി ലീന, ഹെഡ്മിസ്ട്രസ്സ് കെ.സുബൈദ,പിടിഎ പ്രസിഡന്റ് വി.വി സുരേശൻ, മദർ പിടിഎ പ്രസിഡന്റ് വി.വി ശ്രീജ, കൺവീനർ എം.ടി.പി ഇസ്മായിൽ, ഹക്കീം മാടക്കാൽ, എം.ടി.പി ഷഹീദ് , വി.കെ.പി ജലീൽ , രമേശൻ കിഴക്കൂൽ, സി.കെ രവീന്ദ്രൻ, ഇ.വി രവീന്ദ്രൻ,
മുഹമ്മദ് സലീം, എം.സഈദ്,ടി.കെ അബ്ദുൽ സലാം , പ്രസന്നകുമാരി,പി.സി കീർത്തന, കെ.ലളിത, കെ.സൽമത്ത്, കെ.എം അഫ്സത്ത്, കെ.വി ഇന്ദിര, എം.ടി.പി ഷക്കീർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.