കലോത്സവ നഗരിയിൽ സുന്ദര കഴ്ചയായി ഹരിത ഭവനം
*കലോത്സവ നഗരിയിൽ സുന്ദര കഴ്ചയായി ഹരിത ഭവനം
ഉദിനൂർ: ജില്ല സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് ഹരിത കേരളം,ശുചിത്വ മിഷൻ,ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഹരിതസേന ,കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവയുടെ നേതൃത്വത്തിൽ കലോത്സവ പ്രതിഭകളെ സ്വീകരിക്കാൻ ഹരിത ഭവനം ഒരുക്കി. പരിസ്ഥിതിക്കിണങ്ങുന്ന പാഴ് വസ്തുക്കൾ ഉപയോഗിച്ചാണ് ഇരിപ്പിടം തയ്യാറാക്കിയത്.ഓല ,നെയ് പുല്ല്, മുള ,പനയോല ഓലപ്പായ,മട്ടൽ ,തേങ്ങ എന്നിവ ഉപയോഗിച്ചാണ് നിർമ്മാണം.നാട്ടിൽ അറിയപ്പെടുന്ന നാടക പ്രവർത്തകരും ശില്പികളുമാണ് കൂടാരം ഒരുക്കിയത്.സുരഭി ഈയ്യക്കാട്, ഭാസി വർണ്ണലയം, ഒ.പി.ചന്ദ്രൻ ,രാജൻ പി പി,വിജയൻ ടിവി,രാജൻ കെ വി,ബാബു കെ വി,അജിത് കുമാർ പി, ഭരതൻ മൈതാണി തുടങ്ങിയവർ രണ്ട് ദിവസം കൊണ്ടാണ് പണി പൂർത്തിയാക്കിയത്. ഒരേസമയത്ത് നൂറിലധികം പേർക്ക് ഇരുന്ന് വിശ്രമിക്കാൻ ആവശ്യമായിട്ടുള്ള സൗകര്യം ഈ ഉദ്യാനത്തിൽ ഉണ്ട്.
Live Cricket
Live Share Market