കാസർകോട് ജില്ല സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദീന്നൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
മനസ്സുകളെ പവിത്രീകരിക്കാൻ കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് സാധിക്കുമെന്ന് രജിസ്ട്രേഷൻ പുരാവസ്തു പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. കാസർകോട് ജില്ല സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദീന്നൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി
. ഭരണഘടന ഉറപ്പു നൽകുന്ന മതനിരപേക്ഷത ജനാധിപത്യം സ്വാതന്ത്ര്യം എന്നിവയെല്ലാം പലതരത്തിൽ വെല്ലുവിളി നേരിടുമ്പോഴും കുട്ടികൾക്കു ദേശീയ ബോധത്തിന്റെ പാഠങ്ങൾ പകർന്നു നൽകാൻ സാധിക്കണം
കലാബോധം
ഇളം മനസ്സുകളെ പവിത്രീകരിക്കുമെന്ന് മന്ത്രി പറഞ്ഞു, രാജ്യത്ത് വിദ്യാഭ്യാസ മേഖലയിൽ കേരളം ഒന്നാമതാണ്. ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തുന്ന എസ്എസ്എൽസി പരീക്ഷ നടക്കുന്നതും കേരളത്തിലാണ്.
കേരളത്തിൻറെ വിവിധ മേഖലകളിലുള്ള മുന്നേറ്റത്തിന് അടിസ്ഥാനം നമ്മുടെ വിദ്യാഭ്യാസമാണെന്നും മന്ത്രി പറഞ്ഞു.