ചട്ടഞ്ചാലിൻ്റെ ചവിട്ടു നാടക വിജയഗാഥ പതിനൊന്നാം വർഷവും തുടരുന്നു..
*ചട്ടഞ്ചാലിൻ്റെ ചവിട്ടു നാടക വിജയഗാഥ പതിനൊന്നാം വർഷവും തുടരുന്നു..
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 2012 മുതൽ ചവിട്ടുനാടകം ഉൾപ്പെടുത്തിയുള്ള ആദ്യ സംസ്ഥാന കലോത്സവം നടന്ന മലപ്പുറത്ത് നിന്ന് തുടങ്ങിയ യാത്ര പതിനൊന്നാം വർഷവും തുടരുകയാണ്.
ഹൈസ്കൂൾ ഹയർ സെക്കൻ്ററി വിഭാഗങ്ങളിലായി ഇതിനകം ഇരുന്നൂറ്റി ഇരുപത് വിദ്യാർത്ഥികൾ, ചവിട്ടുനാടക വേഷത്തിൽ നിറഞ്ഞാടി കഴിഞ്ഞു.
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂളിലെ ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗം കുട്ടികളുടെ അഭിമാനത്തിന്റെ പത്തു വർഷവും
ചെമ്പല്ലിയും, ചെമ്മീനും പിടയ്ക്കുന്ന കൈകളിൽ രാജാവിന്റെ വാളേന്താൻ നിയോഗിക്കപ്പെട്ട ഗോതുരുത്തിലെ അനിരുദ്ധനാശാനായിരുന്നു, കുട്ടികളെ ചിട്ടപ്പെടുത്തിയത്.അർബുദ രോഗം, തൻ്റെ മനോഹരമായ ശബ്ദത്തെ നിശബ്ദമാക്കിയപ്പോൾ, അതറിഞ്ഞ, ആശാൻ്റെ ചട്ടഞ്ചാലിലെ പൂർവ്വ വിദ്യാർത്ഥികളായ കുട്ടികളെ, തേടിപ്പിടിച്ച്, സ്കൂളിലെ ഹയർ സെക്കൻ്ററി വിഭാഗം മലയാളം അധ്യാപകനും, സാമൂഹ്യ പ്രവർത്തകനുമായ, രതീഷ് പിലിക്കോട് എറണാകുളം,, നോർത്ത് പറവൂരിലെ, അനിരുദ്ധനാശാൻ്റെ അമ്മാഞ്ചേരി വീട്ടിലെത്തി, വേഷത്തോടെ, ചവിട്ടുനാടകം കളിച്ചത് തന്നെ കലയോടും, കലാകാരനോടും കാണിക്കുന്ന സത്യസന്ധതയാണ്.
ഓരോ വർഷവും, എറണാകുളത്തെ തുണിക്കടയിലെത്തി നിന്ന്, സ്വന്തമായി വാങ്ങുന്ന തുണികൾ തയ്പ്പിച്ചാണ് വേഷങ്ങൾ ഒരുക്കുന്നത്.
അനിരുദ്ധനാശാൻ്റെ മരണശേഷം, സഹോദരൻ, എ.എൻ.രാജുവാശാനാണ് കുട്ടികൾക്ക് പരിശീലനം നൽകി വരുന്നത്.
മധ്യകേരളത്തിലെ തീരപ്രദേശങ്ങളിൽ അരങ്ങേറിയ ചവിട്ടുനാടകം ജനകീയ കലയായത് 2012 മുതൽ സ്കൂൾ കലോത്സവത്തിൽ ഇനമായതു മുതലാണ്.
ചിന്നത്തമ്പി അണ്ണാവിയിൽ നിന്നും ചവിട്ടുനാടകത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ച ആശാനാണ് അനിരുദ്ധൻ.കാസർകോട് മുതൽ തിരുവനന്തപുരം വരെ നീണ്ടു നിൽക്കുന്ന നൂറ് കണക്കിന് ശിഷ്യരുണ്ടായിരുന്നു അദ്ദേഹത്തിന്.
പെൺകുട്ടികളെ ചവിട്ടു നാടകത്തിൽ ഉൾപ്പെടുത്തി ആദ്യമായി അരങ്ങിലെത്തിച്ചത് എ.എൻ.അനിരുദ്ധന ശാനാണ്.
ചവിട്ടുനാടക വേദിയിൽ ആശാനോടൊപ്പം,നാല് സഹോദരൻമാരും അവരുടെ മക്കളും സജീവമായിരുന്നു.
ആശാൻ്റെ മരണശേഷവും, ചവിട്ടുനാടക കലയെ, വളർത്തുകയാണ് ആശാൻ്റെ ബന്ധുക്കൾ.
ഇപ്പോൾ, ഉദിനൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് നടന്ന കാസർകോട് റവന്യൂ ജില്ല കേരള സ്കൂൾ കലോത്സവത്തിൽ, ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗങ്ങളിലായി ഒന്നാം സ്ഥാനം നേടി, സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗത്തിലായി, രതീഷ് മാഷോടൊപ്പം, ഹരികൃഷ്ണൻ, ഭവ്യശ്രീ, ആയിഷത്ത് നസീറ, അനില, സെറീന, ഡോ.ലിഖിജ എന്നിവർ നേതൃത്വം നൽകിവരുന്നു.