
നെഹ്റു യുവ കേന്ദ്രയുടെ നേതൃത്വത്തിൽ തൈകടപ്പുറം ബീച്ചിൽ മെഗാ ശുചീകരണ യഗ്നം നടത്തി.
നെഹ്റു യുവ കേന്ദ്രയുടെ നേതൃത്വത്തിൽ തൈകടപ്പുറം ബീച്ചിൽ മെഗാ ശുചീകരണ യഗ്നം നടത്തി.
സ്വചത ഹി സേവ കാമ്പയിൻ്റെ ഭാഗമായി നെഹ്റു യുവ കേന്ദ്ര കാസറഗോഡിന്റെ നേതൃത്വത്തിൽ നീലേശ്വരം മുനിസിപ്പാലിറ്റി ,എൻഎസ്എസ് യൂണിറ്റ് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ്, സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് ജി എച് എസ് എസ് ചായോത്ത് , ജീവൻധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പടിഞ്ഞാറ്റം കൊഴുവല്,സ്നേഹതീരം കൂട്ടായ്മ എന്നിവരുടെ അഭിമുഖ്യത്തിൽ തൈകടപ്പുറം ബീച്ച് പരിസരത്ത് മെഗാ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. രാജ്യത്ത് ഉടനീളം തെരഞ്ഞെടുക്കപ്പെട്ട 77 കടലോര ജില്ലകളിൽ നെഹ്റു യുവകേന്ദ്ര യുടെ നേതൃത്വത്തിൽ ഇന്ന് തീരദേശ് ശുചീകരണം സംഘടിപ്പിച്ചു. 400 ഓളം മൈ ഭാരത് വോളന്റിയർമാർ പങ്കെടുത്ത പരിപാടി നീലേശ്വരം മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ടി വി ശാന്ത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ശ്രീ മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ മുഖ്യാതിഥിയായി പങ്കെടുത്തു. നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ ശ്രീ അഖിൽ. പി സ്വാഗതം പറഞ്ഞു.17 സെപ്റ്റംബർ മുതൽ ഒക്ടോബർ 2 വരെ ജില്ലയിൽ നടത്തിവന്ന ശുചീകരണം പ്രവർത്തനങ്ങൾ അദ്ദേഹം വിശദീകരിച്ചു . ശ്രീമതി ലത ( ഹെൽത്ത് സ്റ്റാൻഡിംഗ് ചെയർപേഴ്സൺ),ശ്രീ നിബിൻ ജോയ്(ഇൻസ്പെക്ടർ ഓഫ് പോലീസ് നീലേശ്വരം, Dr. വിനീഷ് കുമാർ kV, ശ്രീമതി സുമലത ( Nss പ്രൊഗ്രാം ഓഫീസർ നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് കാഞ്ഞങ്ങാട്), ശ്രീ ശശികുമാർ, ശ്രീ ബാബു( വാർഡ് members), ശ്രീ സുനിൽ(സിവിൽ പോലീസ് ഓഫീസർ ,എസ് പി സി ജി എച് എസ് എസ് ചായോത്ത് ), ശ്രീ രാജീവൻ ( ജീവൻ ധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്) തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു. നാനൂറോളം മൈ ബാരത് വോളണ്ടിയർ സ് ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തു. പരിപാടിയിൽ ചെയർപേഴ്സൺ ശ്രീനദി ശാന്ത സുചിത്ര പ്രതിഗ്ന ചൊല്ലി കൊടുത്തു.