കേരള എൻ.ജി.ഒ യൂണിയൻ്റെ നേതൃത്വത്തിൽ ജീവനക്കാർക്കായി കായികമേളയുടെ സംഘടിപ്പിച്ചു.
ജീവനക്കാരുടെ ജില്ലാ കായികമേള സംഘടിപ്പിച്ചു.
കേരള എൻ.ജി.ഒ യൂണിയൻ്റെ നേതൃത്വത്തിൽ ജീവനക്കാർക്കായി കായികമേളയുടെ സംഘടിപ്പിച്ചു. സീനിയർ, സൂപ്പർസിനിയർ ,മാസ്റ്റേഴ്സ് വിഭാഗത്തിലായി നൂറിലധികം കായികതാരങ്ങൾ കായിക മേളയിൽ പങ്കെടുത്തു നീലേശ്വരം ഇ.എം എസ് സ്റ്റേഡിയത്തിൽ നടന്ന കായിക മേള ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് പി ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം കെ.ഭാനുപ്രകാശ് ആശംസകൾ അർപിച്ച് സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് വി. ശോഭ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി ടി.ദാമോദരൻ സ്വാഗതവും കലാകായികവേദി കൺവിനർ പി.വി. മഹേഷ്കുമാർ നന്ദിയും പറഞ്ഞു.
നീലേശ്വരം ഏരിയ ഒന്നാം സ്ഥാനവും വിദ്യാനഗർ , കാസർഗോഡ് ഏരിയകൾ രണ്ടും മൂന്നും സ്ഥാനവും നേടി.
Live Cricket
Live Share Market