കേരള ഗവ. നെഴ്സസ് അസോസിയേഷൻ കെ ജി എൻ എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസറഗോഡ് ജില്ലാ കൺവെൻഷൻ കാഞ്ഞങ്ങാട് ആലാമിപ്പള്ളി ഫ്രണ്ട്സ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
കേരള ഗവ. നെഴ്സസ് അസോസിയേഷൻ കെ ജി എൻ എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസറഗോഡ് ജില്ലാ കൺവെൻഷൻ കാഞ്ഞങ്ങാട് ആലാമിപ്പള്ളി ഫ്രണ്ട്സ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
പരിപാടി കെ.ജി.എൻ.എ. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി വി പവിത്രൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് പി വി അനീഷ് അധ്യക്ഷത വഹിച്ചു..
കെ.ജി.എൻ.എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഉണ്ണി ജോസ് അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.
ജില്ലാ പ്രസിഡണ്ട് പി പി അമ്പിളി സ്വാഗതവും ഹഫ്സത്ത് ബി നന്ദിയും അർപ്പിച്ചു സംസാരിച്ചു.കെ പി ദിവ്യ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ ആശുപത്രിയിലും ജനറൽ ആശുപത്രിയിലും
ജില്ലയിലെ മറ്റ് സ്ഥാപനങ്ങളിലും വിവിധ ഡിപ്പാർട്ട്മെന്റുകൾ തുടങ്ങിയതിന് അനുസരിച്ച് ആവശ്യമായ നഴ്സിംഗ് ഓഫീസർ തസ്തികകൾ അടിയന്തിരമായും സൃഷ്ടിക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു.
Live Cricket
Live Share Market