പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തിൽ സ്വാതന്ത്ര്യ സമര സ്മൃതിയും പ്രശ്നോത്തരിയും സംഘടിപ്പിച്ചു.
പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തിൽ സ്വാതന്ത്ര്യ സമര സ്മൃതിയും പ്രശ്നോത്തരിയും സംഘടിപ്പിച്ചു.
കരിവെള്ളൂർ : പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം ആസാദി കാ അമൃത മഹോത്സവം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്വാതന്ത്ര്യ സ്മൃതി റിട്ട. എ.ഇ.ഒ. കെ.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വി.വി.പ്രദീപൻ അധ്യക്ഷത വഹിച്ചു. എ.ശശിധരൻ ,ദേശീയ അധ്യാപക അവാർഡ് ജേതാവ് കൊടക്കാട് നാരായണൻ , എം.കെ.പ്രകാശൻ ,കെ.പി.രമേശൻ , കെ.പി.പവിത്രൻ സംസാരിച്ചു. ബാലവേദിയുടെ നേതൃത്വത്തിൽ എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിലായി നടന്ന ഫ്രീഡം @ 75 പ്രശ്നോത്തരിയിൽ ആദി ദർശ് , അമേയ സിദ, ഇഷ അനിൽ, തന്മയ കാപ്പാടൻ, അഞ്ജലി .കെ, അഷിമ എസ്.കെ എന്നിവർ വിജയികളായി. വടക്കുമ്പാട് അംഗൻവാടിയിൽ പായസ വിതരണവും നടത്തി.
പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം സ്വാതന്ത്ര്യ സ്മൃതി റിട്ട. എ.ഇ.ഒ.കെ.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.