എക്സ് വാരിയേഴ്സ് പുല്ലൂരിൻ്റെ പ്രഥമ കുടുംബ സംഗമം വിവിധ പരിപാടികളോടെ നടന്നു.
എക്സ് വാരിയേഴ്സ് പുല്ലൂരിൻ്റെ പ്രഥമ കുടുംബ സംഗമം വിവിധ പരിപാടികളോടെ നടന്നു.
വണ്ണാർ വയൽ . അഡ്വ ‘പി. കൃഷ്ണൻ നായർ സ്മാരക മന്ദിരത്തിലാണ് സംഗമം നടന്നത്. സംഗമത്തിന് മുന്നോടിയായി വീരമൃതുവരിച്ച സൈനികരെ അനുസ്മരിച്ചു. കുടുംബസംഗമം റിട്ടയേർഡ് കേണൽ പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു. എക്സ് വാരിയേഴ്സ് പുല്ലൂർ പ്രസിഡൻ്റ് വി.വി.വിജയൻ അധ്യക്ഷനായി. ചടങ്ങിൽ മുതിർന്ന വിമുക്തഭടൻമാരായ വി. കൃഷ്ണൻ ,കെ. ഗോപാലൻ.വി. ഗോവിന്ദൻ നായർ, കെ. രാമകൃഷ്ണൻ, വി.സുകുമാരൻ എന്നിവരെ ആദരിച്ചു. മുഖ്യാതിഥിയായെത്തിയ കേണൽ ‘പി ദാമോദരൻ മുതിർന്ന വിമുക്തഭടൻമാരെ ഷാളണിയിച്ച്ആദരിച്ചു. തുടർന്ന് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽൽ അനുമോദിച്ചു.
തുടർന്ന് വിമുക്തഭടൻമാരുടെ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു. ചടങ്ങിൽ എക്സ് വാരിയേഴ്സ് പുല്ലൂർ സെക്രട്ടറി എം.ബാബുരാജ്, രാജൻ എക്കാൽ , തമ്പാൻ പെരളം കെ.പ്രഭാകരൻ എന്നിവർ സംസാരിച്ചു