റിട്ടയേഡ് ഗവ നഴ്സ്മാരുടെ സ്നേഹ സംഗമം റിട്ടയേഡ് ഗവ നഴ്സ്മാരുടെ സംഗമം ( സെറാന്തമം 2024) കാഞ്ഞങ്ങാട് ആലാമിപ്പള്ളിയിൽ വെച്ചു നടന്നു.
റിട്ടയേഡ് ഗവ നഴ്സ്മാരുടെ സ്നേഹ സംഗമം റിട്ടയേഡ് ഗവ നഴ്സ്മാരുടെ സംഗമം ( സെറാന്തമം 2024) കാഞ്ഞങ്ങാട് ആലാമിപ്പള്ളിയിൽ വെച്ചു നടന്നു.
കേരള ഗവ നഴ് സേസ് അസോസിയേഷൻ ( KGNA) കാസറഗോഡ് ജില്ലാ കമ്മറ്റി ആണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടിയിൽ ജില്ലയിൽ നിന്നും വിരമിച്ച നഴ്സ്മാർ പങ്കെടുത്തു.
K G N A സംസ്ഥാന സെക്രട്ടറി ടി ടി ഖമറു സമാൻ പരിപാടി ഉത്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് പി വി അനീഷ് അധ്യക്ഷത വഹിച്ചു. തുടർന്ന്
കേക്ക് മുറിക്കുകയും ഉപഹാരം നൽകുകയും ചെയ്തു.
KGNA സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി വി പവിത്രൻ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. KGNA മുൻ സംസ്ഥാന ട്രഷറർ ജോളി ജോസഫ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.
പരിപാടിയുടെ കൺവീനർ പി പി ദിവ്യ സ്വാഗതവും ജില്ലാ സെക്രട്ടറി പി പി അമ്പിളി നന്ദിയും രേഖപ്പെടുത്തി. PHOTO റിട്ടയേഡ് ഗവ നഴ്സ്മാരുടെ സംഗമം സംസ്ഥാന സെക്രട്ടറി ടി ടി ഖമറു സമാൻ ഉത്ഘാടനം ചെയ്യുന്നു