ഡി.സി.സി ജനറൽ സെകട്ടറിയും പുല്ലൂർ-പെരിയപഞ്ചായത്ത് മുൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്നവിനോദ് കുമാർ പള്ളയിൽ വീട് അനുസ്മരണ ദിനം ആചരിച്ചു വണ്ണാർ വയൽ അഡ്വ.പി.കൃഷ്ണൻ നായർ സ്മാരക ഗ്രന്ഥാലയത്തിൽ വിനോദ് കുമാറിൻ്റെ ഫോട്ടോ അനാഛാദനം നടന്നു. ജില്ലയിലെ രാഷ്ട്രിയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ നിന്ന വിനോദ്കുമാർ പള്ളയിൽ വീടിൻ്റെ ഒന്നാം അനുസ്മരണ ദിനത്തിലാണ് ഗ്രന്ഥാലയത്തിൽ സ്മൃതി സദസ്സ് സംഘടിപ്പിച്ചത്. ഗ്രന്ഥാലയത്തിലെ മുൻ എക്സിക്യൂട്ടീവ് അംഗവും നാട്ടിലെനിറസാനിധ്യവുമായിരുന്ന വിനോദ് കുമാറിൻ്റെ ഓർമ്മ ദിനത്തിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ നിരവധി പേർ എത്തിച്ചേർന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ അനുസ്മരണ സദസ്സ് ഉദ്ഘാടനം ചെയ്തു.
ഡി.സി.സി ജനറൽ സെകട്ടറിയും പുല്ലൂർ-പെരിയപഞ്ചായത്ത് മുൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്നവിനോദ് കുമാർ പള്ളയിൽ വീട് അനുസ്മരണ ദിനം ആചരിച്ചു
വണ്ണാർ വയൽ അഡ്വ.പി.കൃഷ്ണൻ നായർ സ്മാരക ഗ്രന്ഥാലയത്തിൽ വിനോദ് കുമാറിൻ്റെ ഫോട്ടോ അനാഛാദനം നടന്നു.
ജില്ലയിലെ രാഷ്ട്രിയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ നിന്ന വിനോദ്കുമാർ പള്ളയിൽ വീടിൻ്റെ ഒന്നാം അനുസ്മരണ ദിനത്തിലാണ് ഗ്രന്ഥാലയത്തിൽ സ്മൃതി സദസ്സ് സംഘടിപ്പിച്ചത്. ഗ്രന്ഥാലയത്തിലെ മുൻ എക്സിക്യൂട്ടീവ് അംഗവും നാട്ടിലെനിറസാനിധ്യവുമായിരുന്ന വിനോദ് കുമാറിൻ്റെ ഓർമ്മ ദിനത്തിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ നിരവധി പേർ എത്തിച്ചേർന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ അനുസ്മരണ സദസ്സ് ഉദ്ഘാടനം ചെയ്തു.
വിനോദുമൊത്തുള്ള നെഹറു കോളേജ് പഠന കാലത്തെ അനുഭവങ്ങൾ അവർ പങ്കുവെച്ചു.
ഗ്രന്ഥാലയ കമ്മിറ്റി പ്രസിഡൻ്റ് പത്മനാഭൻ പടിഞ്ഞാറെ വീട് അധ്യക്ഷനായി. കോൺഗ്രസ് നേതാവ് അഡ്വ. ടി.കെ. സുധാകരൻ, ഡോ. സി. ബാലൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, എ.വേലായുധൻ, എം.വി. നാരായണൻ പുളിക്കാൽ, പി. കുഞ്ഞമ്പുനായർ, രാജൻ വിഷ്ണുമംഗലം , അനിൽ പുളിക്കാൽ എന്നിവർ സംസാരിച്ചു. വിനോദ് കുമാറിൻ്റെ ഓർമ്മയ്ക്കായി ഗ്രന്ഥാലയത്തിലേക്ക് കുടുംബാംഗങ്ങൾ നൽകിയ പുസ്തകങ്ങൾ സഹോദരൻ പി.വി. മനോജ് കുമാറിൽ നിന്നും വനിതാ കമ്മിറ്റി പ്രസിഡൻ്റ് പി.വി.ശ്യാമള ടീച്ചർ ഏറ്റുവാങ്ങി.