ഇന്ത്യൻ എൻ.ജി.ഒ അവാർഡ് കൗൺസിലിൻ്റെ നേതാജി സ്മൃതി പുരസ്ക്കാർ 2025 ന് പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായ ഡോ. വത്സൻ പിലിക്കോട് തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യൻ എൻ.ജി.ഒ അവാർഡ് കൗൺസിലിൻ്റെ നേതാജി സ്മൃതി പുരസ്ക്കാർ 2025 ന് പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായ ഡോ. വത്സൻ പിലിക്കോട് തിരഞ്ഞെടുക്കപ്പെട്ടു.
പതിനായിരത്തിൽ പരം വേദികളിൽ അദ്ദേഹം നടത്തിയ വിജ്ഞാനപ്രദമായ പ്രഭാഷണങ്ങളും എഴുത്തും ഒപ്പം വിദ്യാഭ്യാസ പ്രവർത്തനങ്ങളും മാനിച്ചാണ് പുരസ്കാരം. ഇതു സംബന്ധിച്ച അറിയിപ്പ് കഴിഞ്ഞ ദിവസം വത്സൻ പിലിക്കോടിനു ലഭിച്ചു. ആനുകാലിക വിഷയങ്ങളിലേതിലും പ്രഭാഷണം നടത്താൻ മിടുക്കുള്ള വത്സൻ മാഷിൻ്റെ പ്രഭാഷണ ചതുരത ഇതോടെ മറു നാട്ടിലും അംഗീകരിക്കപ്പെടുകയാണ്. രാജ്യത്തിനകത്തും വിദേശത്തുമായി നൂറിലേറെ വേദികളിൽ അദ്ദേഹം സംസാരിച്ചിട്ടുണ്ട്. നാട്ടു സംസ്കൃതിയുടെ ജീവിക്കുന്ന പുസ്തകം എന്നാണ് മാഷിനെ വിശേഷിപ്പിക്കുന്നത്. നിലവിൽ കയ്യൂർ ഗവ. ഹയർ സെക്കൻ്ററി സൂളിൽ പ്ലസ്ടൂ വിഭാഗം അധ്യാപകനാണ്.
Live Cricket
Live Share Market