ജനുവരി 12 നാഷണൽ യൂത്ത് ഡേയുടെ ഭാഗമായ് ജെസിഐ നീലേശ്വരം എലൈറ്റ് കോസ്മോസ് സെവൻസ് ’24 ഫുട്ബോൾ ടൂർണ്ണമെൻറ് നടന്ന രാജാസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടും പരിസരവും വൃത്തിയാക്കിക്കൊണ്ട് Cleanliness Drive എന്ന സോൺ ലെവൽ യൂത്ത്ഡേ പ്രോഗ്രാം ചെയ്തു. ഒപ്പം പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും പൊതു ഇടങ്ങളിൽ വലിച്ചെറിയുന്നതിനെതിരെയുള്ള ബോധവൽക്കരണ പരിപാടിയും നടത്തി
*ജനുവരി 12 നാഷണൽ യൂത്ത് ഡേയുടെ ഭാഗമായ് ജെസിഐ നീലേശ്വരം എലൈറ്റ് കോസ്മോസ് സെവൻസ് ’24 ഫുട്ബോൾ ടൂർണ്ണമെൻറ് നടന്ന രാജാസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടും പരിസരവും വൃത്തിയാക്കിക്കൊണ്ട് Cleanliness Drive എന്ന സോൺ ലെവൽ യൂത്ത്ഡേ പ്രോഗ്രാം ചെയ്തു. ഒപ്പം പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും പൊതു ഇടങ്ങളിൽ വലിച്ചെറിയുന്നതിനെതിരെയുള്ള ബോധവൽക്കരണ പരിപാടിയും നടത്തി
. രാവിലെ 6 മണിക്ക് നീലേശ്വരം രാജാസ് ഹൈസ്കൂൾ ഗ്രൗണ്ടിലെ താത്കാലിക സ്റേറഡിയവും പരിസരവുമാണ് വൃത്തിയാക്കിയത്. പരിപാടിക്ക് ജെ.സി.ഐ നീലേശ്വരം എലൈറ്റ് പ്രസിഡന്റ് കെ.എസ് അനൂപ് രാജ് നേതൃത്വം നല്കി. ജെ.സി.ഐ മേഖല കമ്മ്യൂണിറ്റി ഡവലപ്മെന്റ് ഡയറക്ടർ സുരേന്ദ്ര യു പൈ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഡയറക്ടർ കെ.ദേവദത്തൻ സ്വാഗതവും, ടി.ബാബു നന്ദിയും പറഞ്ഞു. കലക്ട് ചെയ്ത മാലിന്യങ്ങൾ പ്രത്യേകം തരം തിരിച്ച് കോസ്മോസ് വളണ്ടിയർ മധു കൊയാമ്പുറത്തിന് കൈമാറി.