കെ എസ് ടി എ ജില്ലാ സമ്മേളനത്തിന് ആവേശകരമായ തുടക്കം.
കെ എസ് ടി എ ജില്ലാ സമ്മേളനത്തിന് ആവേശകരമായ തുടക്കം.
ചായ്യോം : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കെ എസ് ടി എയുടെ 34ാം കാസർഗോഡ് ജില്ലാ സമ്മേളനത്തിന് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ചായ്യോത്ത് ആവേശകരമായ തുടക്കം. ജില്ലാ പ്രസിഡണ്ട് യു ശ്യാംഭട്ട് പതാക ഉയർത്തി . സമ്മേളനം സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് യു ശ്യാംഭട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് ടി സുധീഷ് , സംസ്ഥാന വൈസ് പ്രസിഡൻറ് എം എസ് പ്രശാന്ത് ,സെക്രട്ടറി കെ രാഘവൻ , എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡൻറ് കെ ഭാനു പ്രകാശ് , ഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെൻറ് എംപ്ലോയിസ് ആൻഡ് വർകേഴ്സ് സെക്രട്ടറി പി വി ശരത്ത് , സംസ്ഥാന നിർവാഹക സമിതി അംഗം പി സുജു മേരി എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ വി കെ രാജൻ സ്വാഗതവും , ജില്ലാ സെക്രട്ടറി ടി പ്രകാശൻ നന്ദിയും രേഖപ്പെടുത്തി.