
ദിനേശൻ മാസ്റ്റർ സ്മാരക തെരുവ് നാടകോത്സവം ജനുവരി 31 മുതൽ ചായോത്ത് രാജൻ മാനൂരി നഗറിൽ
ദിനേശൻ മാസ്റ്റർ സ്മാരക തെരുവ് നാടകോത്സവം ജനുവരി 31 മുതൽ ചായോത്ത് രാജൻ മാനൂരി നഗറിൽ
ചായ്യോത്ത്: ജനുവരി 31, ഫെബ്രുവരി 1,2 തിയ്യതികളിലാ യി ചായ്യോത്ത് രാജൻ മാനൂരി നഗറിൽ ദിനേശൻ മാസ്റ്റർ സ് മാരക തെരുവ് നാടകോത്സവം സംഘടിപ്പിക്കുന്നു.
31 ന് പു. ക. സ. സംസ്ഥാ ന കമ്മറ്റി അംഗം കെ വി പ്ര ശാന്ത് കുമാർ ഉത്ഘാടനം ചെയ്യും. തുടർന്ന് കോറസ് ക ലാസമിതി മണിയാട്ട് അവത രിപ്പിക്കുന്ന വെളിച്ചപ്പാട്, ദി ഷോർട് എന്നി നാടകങ്ങൾ അരങ്ങേറും. ഫെബ്രുവരി 1 ന് സാംസ്കാരിക സായാഹ്നം
ഡോ : വി പി പി മുസ്‌തഫ ഉത്ഘാടനം ചെയ്യും. തുടർന്ന് ബാങ്ക് ബ്രോസ് ഓലാട്ട് അവതരിപ്പിക്കുന്ന മതയാന, മടി ക്കൈ കർഷക കലാവേദി അവതരിപ്പിക്കുന്ന പൂതപ്പാനി എന്നീ നാടകങ്ങൾ അരങ്ങിലെത്തും. ഫെബ്രുവരി 2 ന് സ മാപന സമ്മേളനം ഡി വൈ എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി ടി.ശശിധരൻ ഉത് ഘാടനം ചെയ്യും. തുടർന്ന് യു വശക്തി അരവത്ത് അവതരി പ്പിക്കുന്ന നാടകം ജയഭാരതി ടൈലേഴ്‌സ് അരങ്ങേറും.