പ്രാദേശിക കലാപ്രതിഭകൾക്ക് ആടാനും പാടാനും വേദിയൊരുക്കി ചെമ്പ്രകാനം അക്ഷര വായനശാല& ഗ്രന്ഥാലയത്തിൻ്റെ വാർഷികാഘോഷ പരിപാടികൾക്ക് തുടക്കമായി. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവൻ മണിയറ വാർഷികാ ഘോഷം ഉദ് ഘാടനം ചെയ്തു.
*പ്രാദേശിക പ്രതിഭകൾക്ക്*
*വേദിയൊരുക്കി ചെമ്പ്രകാനത്ത് വായനശാലാ വാർഷികം.
ചെമ്പ്രകാനം: പ്രാദേശിക കലാപ്രതിഭകൾക്ക് ആടാനും പാടാനും വേദിയൊരുക്കി ചെമ്പ്ര കാനം അക്ഷര വായന ശാല& ഗ്രന്ഥാലയത്തി ൻ്റെ വാർഷികാഘോഷ പരിപാടികൾക്ക് തുട ക്കമായി. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവൻ മണിയറ വാർഷികാ ഘോഷം ഉദ്ഘടനം ചെയ്തു. വാർഡ് മെമ്പർ കെ.എസ്. കുഞ്ഞിരാമൻ, ജില്ലാ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എം.പി. ശ്രീ മണി എന്നിവർ ആശംസാ പ്രസംഗം നടത്തി. ഗ്രന്ഥാലയം പ്രസിഡണ്ട് കെ.എം. കുഞ്ഞിക്ക ണ്ണൻ ചടങ്ങിൽ അധ്യ ക്ഷത വഹിച്ചു. സെക്ര ട്ടറി കെ. തമ്പാൻ സ്വാഗതം പറഞ്ഞു.
വീട്ടുമുറ്റ പുസ്തക ചർച്ച, വനിതാ സദസ്സ്, ബാലോത്സവം, ചലച്ചിത്രോത്സവം,സാംസ്കാരിക സമ്മേളനം, കലാ സന്ധ്യ തുടങ്ങി മൂന്നു മാസ ക്കാലം നീണ്ടു നിൽക്കുന്ന പരിപാടികളോടെ ഏപ്രിൽ അവസാനവാരം ആഘോഷ പരിപാടികൾക്ക് സമാപനമാകും.
ഉദ്ഘാടനത്തോടനു ബന്ധിച്ച് ഇ.പി.രാജഗോ പാലൻ മാഷുടെ ‘എൻ്റെ സ്ത്രീയറിവുകൾ’ എന്ന പുസ്തകം പരിചയപ്പെ ടുത്തിക്കൊണ്ട് പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മറ്റിയംഗം കെ.വി. സജീവൻ സംസാ രിച്ചു.ഒയോളം നാരായൺ മാഷ്, സുമ.കെ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. തുടർന്ന് അക്ഷര വനിതാ വേദി പ്രവർത്തകരും,വീട്ടമ്മ മാരും കുട്ടികളും ഉൾപ്പെടെ യുള്ള പ്രാദേശിക കലാകാരൻമാരും കലാകാരികളും അവതരിപ്പിച്ച തിരുവാതിര , സംഘനൃത്തം, കവിതാലാ പാനം ,ട്രാക്ക് ഗാനമേള തുട ങ്ങിയ പരിപാടികൾ ഉദ്ഘാ ടനച്ചടങ്ങിന് കൊഴുപ്പേകി.