നാടകകൃത്തും സാംസ്കാരിക പ്രവർത്തകനും അദ്ധ്യാപകനുമായിരുന്ന വാസു ചോറോടിൻ്റെ ഒന്നാം ചരമവാർഷികം പുരോഗമന കലാ സാഹിത്യ സംഘം കാസർഗോഡ് ജില്ലകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെറുവത്തൂർ ഇ എം എസ് ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ച് ഫെബ്രുവരി 9 ന് വൈകുന്നേരം 5 മണിക്ക് ആചരിക്കും.
☝️ *പുരോഗമന കലാസാഹിത്യ സംഘം കാസർഗോഡ് ജില്ലക്കമ്മറ്റി
നാടകകൃത്തും സാംസ്കാരിക പ്രവർത്തകനും അദ്ധ്യാപകനുമായിരുന്ന വാസു ചോറോടിൻ്റെ ഒന്നാം ചരമവാർഷികം പുരോഗമന കലാ സാഹിത്യ സംഘം കാസർഗോഡ് ജില്ലകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെറുവത്തൂർ ഇ എം എസ് ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ച് ഫെബ്രുവരി 9 ന് വൈകുന്നേരം 5 മണിക്ക് ആചരിക്കും.
പതിനായിരം രൂപയും ഫലകവുമടങ്ങിയ ഒന്നാമത് വാസു ചോറോട് സ്മൃതി പുരസ്കാരം പ്രമുഖ നാടക സംവിധായകൻ വി ശശിയ്ക്ക് പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സംഘടന സെക്രട്ടറി എം കെ മനോഹരൻ സമ്മാനിക്കും. ഇ പി . രാജഗോപാലൻ അനുസ്മരണ ഭാഷണവും ചലച്ചിത്ര പ്രവർത്തകയും പ്രഭാഷകയുമായ ഗായത്രി വർഷ ‘കലയും സമൂഹവും’ എന്ന വിഷയത്തിൽ സ്മാരക പ്രഭാഷണവും നടത്തും. ചടങ്ങിന് മുമ്പായി വൈ: 4 മണിക്ക് വാസു ചോറോടിൻ്റെ പ്രശസ്ത നാടകമായ ‘റിസറക്ഷൻ’ റിഡിംഗ് തിയേറ്റർ രീതിയിൽ ഗംഗൻ ആയിറ്റിയുടെ നേതൃത്വത്തിലുള്ള നാടക പ്രവർത്തകർ അവതരിപ്പിക്കും. 6 മണിക്ക് വി ശശി സംവിധാനം ചെയ്ത സംഘം പയ്യന്നൂരിൻ്റെ ആർട്ടിക്കിൾ 000 നാടകത്തിൻ്റെ അവതരണവും ഉണ്ടാകും.
വാർത്താ സമ്മേളനത്തിൽ പി വി കെ പനയാൽ, അഡ്വ പി .അപ്പുക്കുട്ടൻ, , ജയചന്ദ്രൻ കുട്ടമത്ത്, എം പി . ശ്രീമണി , , അഡ്വ .സി . ഷുക്കൂർ എന്നിവർ പങ്കെടുത്തു.