ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍; മീര ഭായ് ചാനുവിന് വെള്ളി*

*ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍; മീര ഭായ് ചാനുവിന് വെള്ളി*

ടോക്യോ: ഒളിമ്പിക്‌സിന്റെ ആദ്യദിനം തന്നെ ഇന്ത്യക്ക് സന്തോഷത്തിന്റെ സുദിനം. വനിതകളുടെ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മീരാഭായി ചാനു വെള്ളി നേടി. ഒളിമ്പിക്‌സിന്റെ ആദ്യ ദിനത്തിലെ ആറാം മണിക്കൂറില്‍ തന്നെ ഈ നേട്ടം കൊയ്യാനായത് ഇന്ത്യക്ക് അഭിമാനമായി. കര്‍ണംമല്ലേശ്വരിക്ക് ശേഷം ഭാരോദ്വഹനത്തില്‍ മെഡല്‍ നേടുന്ന ആദ്യ താരമാണ് മീരാഭായി ചാനു.

പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സൗരഭ് ചൗധരി ഫൈനലിലെത്തിയതും ഇന്ത്യക്ക് സന്തോഷം പകര്‍ന്നു. സൗരഭിന് 600ല്‍ 586 പോയിന്റ് ലഭിച്ചു. യോഗ്യതാ റൗണ്ടില്‍ ഒന്നാമതെത്തിയാണ് സൗരഭ് കലാശപ്പോരിന് യോഗ്യനായത്. അതേസമയം അഭിഷേക് വര്‍മ ഫൈനലിലെത്താതെ പുറത്തായി. ഫൈനല്‍ ഇന്നുച്ചയ്ക്ക് നടക്കും. ഒളിമ്പിക്‌സ് പുരുഷ ഹോക്കിയിലും ഇന്ത്യ വിജയത്തോടെ തുടക്കം കുറിച്ചു. പൂള്‍ എയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ന്യൂസിലാന്റിനെ കീഴടക്കി. ന്യൂസിലാന്റിന്റെ ഗോളുകളെന്ന് ഉറച്ച നാല് ഷോട്ടുകള്‍ തട്ടിയകറ്റി മലയാളിയായ ഗോള്‍ കീപ്പര്‍ ശ്രീജേഷ് ഇന്ത്യന്‍ വിജയത്തിന് ശക്തി പകര്‍ന്നു. ഇന്ത്യക്ക് വേണ്ടി ഹര്‍മന്‍ പ്രീത് സിംഗ് രണ്ടും രൂപീന്ദര്‍പാല്‍ സിംഗ് ഒരു ഗോളും നേടി. നാളെ കരുത്തരായ ആസ്‌ട്രേലിയയെ ഇന്ത്യ നേരിടും.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close