
അന്താരാഷ്ട്ര യുവജന ദിനത്തിൻെറ ഭാഗമായി ഇന്ത്യൻ ഡെൻറൽ അസോസിയേഷൻ കോസ്റ്റൽ മലബാർ ബ്രാഞ്ചും കുണിയ ആർട്സ് ആൻഡ് സയൻസ് കോളേജും സംയുക്തമായി ദന്താരോഗ്യ ബോധവൽക്കരണ ക്ലാസും ഡെന്റൽ ക്യാമ്പും യുവസ്മിതം എന്ന പേരിൽ സംഘടിപ്പിച്ചു.
യുവസ്മിതം
അന്താരാഷ്ട്ര യുവജന ദിനത്തിൻെറ ഭാഗമായി ഇന്ത്യൻ ഡെൻറൽ അസോസിയേഷൻ കോസ്റ്റൽ മലബാർ ബ്രാഞ്ചും കുണിയ ആർട്സ് ആൻഡ് സയൻസ് കോളേജും സംയുക്തമായി ദന്താരോഗ്യ ബോധവൽക്കരണ ക്ലാസും ഡെന്റൽ ക്യാമ്പും യുവസ്മിതം എന്ന പേരിൽ സംഘടിപ്പിച്ചു.
ആരോഗ്യകരമായ ഭാവിക്ക് ആരോഗ്യകരമായ പുഞ്ചിരി എന്ന സന്ദേശമാണ് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കോസ്റ്റൽ മലബാർ ബ്രാഞ്ച് മുന്നോട്ട് വെച്ചത്. സെൻട്രൽ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ പ്രൊ ഡോ വിൻസെന്റ് മാത്യു ഉദ്ഘാടനം നിർവ്വഹിച്ചു. ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കോസ്റ്റൽ മലബാർ ബ്രാഞ്ച് പ്രസിഡണ്ട് ഡോ രശ്മി ഹരിദാസ് അധ്യക്ഷം വഹിച്ചു. ഐ ഡി എ കൌൺസിൽ ഓൺ ഡെന്റൽ ഹെൽത്ത് സംസ്ഥാന കൺവീനർ ഡോ നിതിൻ ജോസഫ്, കോളേജ് പ്രിൻസിപ്പൽ ഡോ ഫായിസ് അബ്ദുല്ല, ഡോ ടി സി ജീന, ഡോ അർജുൻ നമ്പ്യാർ, ഡോ രാഹുൽ നന്ദകുമാർ, ഡോ ജയശേഖരൻ, ഡോ എ കെ സുകേഷ്. എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. കോളേജ് ഇംഗ്ലീഷ് വിഭാഗം അസി പ്രൊഫസറും കെ എസ് എ എസ് ഹെൽത്ത് ക്ലബ് കൺവീനറുമായ ഡോ ദിവ്യ പദ്മനാഭൻ സ്വാഗതവും ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കോസ്റ്റൽ മലബാർ ബ്രാഞ്ച് സെക്രട്ടറി ഡോ വിവേക് ആർ നായർ നന്ദിയും പറഞ്ഞു.വിദ്യാർത്ഥികൾക്കായി ഓറൽ ഹൈജിൻ കിറ്റ് വിതരണവും ക്വിസ് മത്സരവും സംഘടിപ്പിച്ചു . തുടർന്ന് പെരിയ ടൗണിൽ നടന്ന ഫ്ലാഷ് മോബും അംബ്രല്ല ഡാൻസും പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി കെ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. സെൻട്രൽ യൂണിവേഴ്സിറ്റിയിൽ വെച്ച എൻ എസ എസ യൂണിറ്റിന്റെ അംബ്രല്ല വാക്കും ഡാൻസും സംഘടിപ്പിച്ചു .