![](https://raareedenewsplus.com/r3e/uploads/2025/01/Picsart_25-01-24_13-49-28-082-780x405.png)
ഹോസ്ദുർഗ് ഗവ: ഹയർ സെക്കൻ്ററി സ്കൂളിന് ഐ ഡിബി ഐ ബാങ്കിൻ്റെ സി എസ് ആർ ഫണ്ടിൽ നിന്നും സീഡ് പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലാപ്ടോപ്പുകൾ നൽകി.
ഹോസ്ദുർഗ് സ്കൂളിന് ലാപ്ടോപ്പുകൾ നൽകി
ഹോസ്ദുർഗ് ഗവ: ഹയർ സെക്കൻ്ററി സ്കൂളിന് ഐ ഡിബി ഐ ബാങ്കിൻ്റെ സി എസ് ആർ ഫണ്ടിൽ നിന്നും സീഡ് പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലാപ്ടോപ്പുകൾ നൽകി. 123 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള സാമൂഹ്യ മായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന കുട്ടികൾ പഠിക്കുന്ന നിലവാരം പുലർത്തുന്ന സർക്കാർ വിദ്യാലയം എന്ന നിലയിലാണ് ഹോസ്ദുർഗ് സ്കൂളിനെ പദ്ധതിക്കായി തെരഞ്ഞെടുത്തത് ഹോസ്ദുർഗ് സ്കൂളിൽ നടന്ന ചടങ്ങിൽ ഐ ഡി ബി ഐ ബാങ്ക് കാഞ്ഞങ്ങാട് ‘ബ്രാഞ്ച് മാനേജർ സുസ്മിതിൽ നിന്ന് പിടിഎ പ്രസിഡണ്ട് കെ പി മോഹനൻ ഹെഡ്മാസ്റ്റർ എം.പി രാജേഷ് എന്നിവരും കുട്ടികളും ചേർന്ന് ലാപ്ടോപ്പുകൾ ഏറ്റുവാങ്ങി .ബാങ്കിൻ്റെ കാസറഗോഡ് മാനേജർ സുനിൽ, സ്കൂൾ എസ് എം സി ചെയർമാൻ സി കെ അഷ്റഫ് എം പി ടി എ പ്രസിഡണ്ട് നൗഷിബ സീനിയർ അസിസ്റ്റൻറ് മാരായ സംഗീത പി, സജിത , സ്റ്റാഫ് സെക്രട്ടറിമാരായ ബാബുരാജ് പി പി സദാശിവൻ കെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.